ഷോട്ട് പൂര്‍ത്തിയാക്കിയാല്‍ നേരെ കാരവാനില്‍ പോയിരുന്ന് വിശ്രമിക്കുന്ന സിനിമ സംസ്‌കാരമാണ് ഇന്ന് താരങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. തമിഴ സിനിമയില്‍ ഇത് അല്‍പം കൂടുതലും.
എന്നാല്‍ കാരവാനും കസേരയും ഇല്ലാതെ നിലത്ത് ഇരിക്കുന്ന വിജയ് സേതുപതിയുടെ ചിത്രങ്ങളാണ് പുറത്ത് വരുന്നത്.
വിജയ് സേതുപതി നായകനാകുന്ന 96 എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വന്നത്. വെറും തറയില്‍ ഒരു കേസര പോലും ഇല്ലാതെ ഇരിക്കുകയാണ് വിജയ് സേതുപതി. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ നടനാണെന്ന് തോന്നില്ല.
വിജയ് സേതുപതി നായകനാകുന്ന 96 എന്ന ചിത്രത്തില്‍ നായികയായി എത്തുന്ന തൃഷയാണ്. മൂന്ന് കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന മനുഷ്യനായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. 96 വയസുകാരനായും വിജയ് സേതുപതി ചിത്രത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


