മലയാളത്തിന്റെ താരരാജാവ് മാഹന്‍ലാലിന്റെ പുതിയ ചിത്രം വില്ലന്‍ ഇന്ന് തീയറ്ററുകളിലേയ്ക്ക് എത്തുകയാണ്. മോഹന്‍ലാല്‍ ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് ആരാധകരുടെ പ്രതീക്ഷ വളരെ വലുതാണ്. പലപ്രത്യേകതകളുമായാണ് സിനിമ എത്തുന്നത്. അവ ഏതാണെന്ന് നോക്കാം:
1. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് 8 കെ റസല്യൂഷനില്‍ ഒരു സിനിമ ചിത്രീകരിക്കുന്നത്.
2. റെഡിന്റെ വെപ്പണ്‍ സീരിസിലുള്ള ഹീലിയം 8കെ ക്യാമയിലാണ് പൂര്‍ണ്ണമായും വില്ലന്‍ ചിത്രീകരിച്ചിരിക്കുന്നത്.
3. തമിഴ്‌തെലുങ്ക് താരങ്ങളായ വിശാല്‍, ശ്രീകാന്ത്, ഹന്‍സിക എന്നിവരുടെ ആദ്യ മലയാള ചിത്രമാണിത്.
4. ചിത്രത്തിലെ ഒരു ഗാനത്തിന് മാറ്റെ പെയിന്റിങ്ങാണ് ഉപയോഗിച്ചിരിക്കുന്നത്.
5. ബോളിവുഡ് സ്റ്റണ്ട് മാസ്റ്റര്‍ രവി വര്‍മ്മയാണ് ആക്ഷന്‍ സ്വീകന്‍സുകള്‍ ഒരുക്കിയിരിക്കുന്നത്. ഒരു സ്റ്റണ്ട് രംഗത്തിലെ മുഴുവന്‍ ഫൈറ്റേഴ്‌സും ഫ്രാന്‍സ്‌റഷ്യ എന്നിവിടങ്ങളില്‍ നിന്നാണ്
6. പുലിമുരുകനെ മറികടന്ന് റിലീസിന് മുന്‍പ് ഏറ്റവും കൂടുതല്‍ തുക റൈറ്റ് വില്‍പ്പനയിലെ സ്വന്തമാക്കിയ ചിത്രം
7. ബാംഗ്ലൂരില്‍ ഫാന്‍സ് ഷോ കളിക്കുന്ന ആദ്യ മലയാള സിനിമയാണ് വില്ലന്‍
8. ഏറ്റവും കൂടുതല്‍ ഫാന്‍സ് ഷോ എന്ന പുലിമുരുകന്റെയും (125 ഷോ) മേഴ്‌സലിന്റെയും ( 134) റെക്കോര്‍ഡ് തകര്‍ത്ത കേരളത്തില്‍ റിലീസ് ചെയ്യുന്ന ചിത്രമാണ് വില്ലന്‍ (154 ഫാന്‍സ് ഷോ)
9. റോക്കലൈന്‍ ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് വില്ലന്‍.
10. റെക്കോര്‍ഡ് വിലക്കാണ് ഓഡിയോ സോങ്‌സ് ജിന്ഗ്ലി മ്യൂസിക്ക് വാങ്ങിയത്.


