വിനായകന്‍റെ ആത്മഹത്യ; എസ്‌ഐയെ അറസ്റ്റ് ചെയ്‌തേക്കും

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത വിനായകന്റെ കേസില്‍ എസ്‌ഐയെ അറസ്റ്റ് ചെയ്‌തേക്കും.

വാടാനപ്പള്ളി എസ്‌ഐയെ അറസ്റ്റ് ചെയ്യാന്‍ ലോകായുക്തയാണ് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടത്. വിനായകന്റെ കേസ് ഡയറി ഹാജരാക്കത്തതിനെ തുടര്‍ന്നാണ് ലോകായുക്ത കടുത്ത നടപടികളിലേക്കു നീങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാഴാഴ്ച കേസ് ഡയറി ഹാജരാക്കാനായിരുന്നു ലോകായുക്ത നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് ഹാജരാക്കാതിരുന്നതോടെയാണ് എസ്‌ഐയെ അറസ്റ്റ് ചെയ്യണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടത്.

അതേസമയം ആത്മഹത്യ ചെയ്യപ്പെട്ട വിനായകന്റെ ശരീരത്തില്‍ കാണപ്പെട്ട ഒമ്പത് മുറിവുകളില്‍ ഏഴും ആരോപണ വിധേയരായ പോലീസുകാരില്‍ നിന്നല്ല, മറ്റൊരാളില്‍ നിന്ന് ഏറ്റതായിരിക്കാമെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ മൊഴി നല്‍കി.

കേസ് പരിഗണിക്കുന്നത് സപ്തംബര്‍ 19ലേക്ക് മാറ്റിയിരിക്കുകയാണ്.

കേസില്‍ നേരത്തേ പ്രതിക്കൂട്ടലായ പാവറട്ടി പോലീസ് സ്‌റ്റേഷനിലെ രണ്ടു പോലീസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയക്കപ്പെട്ട വിനായകനെ തൊട്ടടുത്ത ദിവസം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സ്‌റ്റേഷനില്‍വച്ചു പോലീസുകാര്‍ മര്‍ദ്ദിച്ചുവെന്നും ഇതേ തുടര്‍ന്നാണ് വിനായകന്‍ ജീവനൊടുക്കിയതെന്നും കുടുംബം ആരോപിക്കുകയും ചെയ്തു. ക്രൈം ബ്രാഞ്ചാണ്

Top