തിരുവനന്തപുരം: സ്ത്രീപീഡനക്കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം വിൻസെന്റിന് ജാമ്യമില്ല. വിൻസെന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. എംഎൽഎയ്ക്ക് ജാമ്യം നൽകുന്നത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കോടതി വിലയിരുത്തി. ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും പരാതിക്കാരിയുടെ ജീവന് ഭീഷണിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. വിൻസെന്റിനെ നെയ്യാറ്റിൻകര സബ്ജയിലിലേക്ക് മാറ്റി. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്ന് വിൻസെന്റ് എംഎൽഎയുടെ അഭിഭാഷകൻ വ്യക്തമാക്കി.


