പി.ടി തോമസ് MLAയ്ക്ക് എതിരെ നിയമനടപടിയുമായി സൈബർ വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാട്.

തിരുവനന്തപുരം: തന്റെ പേര് പത്രസമ്മേളനത്തിൽ അനവസരത്തിൽ സൂചിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പി.ടി തോമസ് എം.എൽ.എയ്ക്ക് എതിരെ നിയമനടപടിയുമായി സൈബർ വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാട്. വാർത്താക്കുറിപ്പാലാണ് പി.ടി തോമസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിനോദ് ഭട്ടതിരിപ്പാട് അറിയിച്ചത്.

പി.ടി തോമസ് എം.എല്‍.എ തന്റെ പേര് പത്രസമ്മേളനത്തില്‍ അനവസരത്തില്‍ സൂചിപ്പിച്ചതായി അറിഞ്ഞു. കേരള പൊലീസിന്റെ Chief Technology Officer (IT Advisor-Honorary) ആയി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത് സംബന്ധിച്ചാണ് എം.എല്‍.എയുടെ പരാമര്‍ശം. പി.എസ്.സിയെ അറിയിക്കാതെയുള്ള നിയമനമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. എന്നാല്‍, ഇത് തികച്ചും ഒരു സൗജന്യസേവനമാണെന്ന് വിനോദ് ഭട്ടതിരിപ്പാട് വ്യക്തമാക്കി.
തന്റെ നിയമനം ശമ്പളം, അലവന്‍സ്, ഓഫീസ്, സ്റ്റാഫ്, വണ്ടി എന്നവയടക്കം ഒന്നുമില്ലാത്ത ഒരു നിയമനമാണെന്ന് അദ്ദേഹം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നെന്നും വിനോദ് ഭട്ടതിരിപ്പാട് പറഞ്ഞു. ഇതുവരെ താൻ പണമൊന്നും കൈപ്പറ്റിയിട്ടുമില്ലെന്നും ഇതെല്ലാം ആര്‍ക്കും പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2018ല്‍ അമേരിക്കയിലെ ടെക്‌സാസ് സര്‍വ്വകലാശാലയില്‍ കേരള പൊലീസിന്റെ അന്വേഷണ മികവിനെക്കുറിച്ച് താന്‍ ഒരു ഗവേഷണ പ്രബന്ധം അവതരിപ്പിച്ചതിന്റെ തൊട്ടുപിന്നാലെ ആയിരുന്നു നിയമനം ലഭിച്ചത്. ഈ ഗവേഷണ പ്രബന്ധത്തിന്റെ കോപ്പികള്‍ ലോകത്താകമാനമുള്ള പൊലീസ് ഓഫീസര്‍മാര്‍ ഇന്നും ഡൗണ്‍ലോഡ് ചെയ്ത് വായിക്കുന്നു. കേരള പൊലീസിന് അത് ഒരുപാട് പ്രസിദ്ധി നേടികൊടുത്തെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്ത് അടക്കം വിവാദ കേസുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികളുടെ രഹസ്യം ചോര്‍ത്താന്‍ താന്‍ ശ്രമിച്ചതായി എം.എല്‍.എയ്ക്ക് സംശയം ഉള്ളതായി അറിഞ്ഞു. അത് അദ്ദേഹത്തിന്റെ സംശയം മാത്രമാണെന്നും സൈബര്‍ ഫൊറന്‍സിക്ക്‌സില്‍ ഡോക്റ്ററേറ്റുള്ള തന്നെ നിരവധി കേസുകളില്‍ സൈബര്‍ തെളിവുകള്‍ എടുക്കാന്‍ സാങ്കേതിക വിദഗ്ധനായി കസ്റ്റംസും കോടതികളും കഴിഞ്ഞ ഒരു പതിറ്റാണ്ടായി വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top