നിയമസഭാ സബ്ജക്ട് കമ്മിറ്റി അടിയന്തരമായി വിളിക്കണം -ജലവിഭവ മന്ത്രിക്ക് പി.ടി തോമസ് എം.എല്‍.എയുടെ കത്ത്

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ പ്രളയക്കെടുതിയില്‍പ്പെടാനുണ്ടായ സാഹചര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജലസേചനം സംബന്ധിച്ച നിയമസഭാ സബ്ജക്ട് കമ്മിറ്റി അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സബ്ജക്ട് കമ്മിറ്റി അംഗം കൂടിയായ പി.ടി തോമസ് എം.എല്‍.എ സമിതി ചെയര്‍മാനായ ജലവിഭവ മന്ത്രി മാത്യു ടി തോമസിന് കത്തുനല്‍കി.
വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാതെയും ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാതെയും ഡാമുകള്‍ തുറന്നുവിട്ടത് പ്രളയത്തിന്റെ ആഘാതം വര്‍ധിപ്പിച്ചിച്ചതായി പി.ടി തോമസ് ഇന്നലെ നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രളയകാരണങ്ങള്‍ ചര്‍ച്ച ചെയ്ത് ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അതിനാല്‍ ഇവ ചര്‍ച്ച ചെയ്യാനായി സബ്ജക്ട് കമ്മിറ്റി യോഗം ചേരണമെന്നാണ് പി.ടി തോമസ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Top