ദിലീപ് ജയിലില്‍ കിടന്ന് കഷ്ടപാടുകള്‍ സഹിക്കുകയാണെന്നൊര്‍ത്ത് വിഷമിക്കുന്ന താരത്തിന്‍റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ജയിലില്‍ ദിലീപിന് സുഖ ജീവിതമാണെന്ന് കേരളത്തിലെ പ്രമുഖ വാര്‍ത്താചാനല്‍ പുറത്ത് വിട്ടിരിക്കുന്ന വാര്‍ത്ത.
ദിലീപിന് വേണ്ടി ഒരു സഹായിയെ തന്നെ ജയില്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയാണ് താരത്തിന്‍റെ ജയിലിലെ വേലക്കാരന്‍. ദിലീപിന്‍റെ പണികളെല്ലാം ഈ തടവ് പുള്ളിയാണ് ചെയ്യുന്നത്.
തുണി അലക്കല്‍, പാത്രം കഴുകല്‍, ശുചി മുറി വൃത്തിയാക്കല്‍ എന്നിങ്ങനെയുള്ള പണികളെല്ലാം ചെയ്യുന്നത് ഈ സഹായി ആണ്. സാധാരണ മറ്റൊരാളുടെ സഹായം ഇല്ലാതെ ജീവിക്കാന്‍ ശാരീരികമായി ബുദ്ധിമുട്ടുള്ളവര്‍ക്ക് മാത്രമാണ് ജയിലില്‍ സഹായിയെ അനുവദിക്കാറുള്ളത്.
ദിലീപിന് പ്രത്യേക ഭക്ഷണവും ജയിലില്‍ ലഭിക്കുന്നുണ്ട്. സാധാരണ തടവുകാര്‍ക്ക് വേണ്ടി തയ്യാറാക്കുന്ന ഭക്ഷണമല്ല, മറിച്ച് ജയില്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ദിലീപിനും നല്‍കുന്നത്.
തടവുകാര്‍ കിടക്കുന്ന സെല്ലിന് മുന്നിലെ വരാന്തയില്‍ ഭക്ഷണം എത്തിച്ച് എല്ലാവര്‍ക്കുമായി വിളമ്പാറാണ് പതിവ്. എന്നാല്‍ തടുകാരെല്ലാം ഭക്ഷണം കഴിച്ച് തിരികെ സെല്ലില്‍ കയറിയ ശേഷമാണ് ദിലീപ് ഭക്ഷണം കഴിക്കുന്നത്.
ദിലീപിന് കഴിഞ്ഞ രണ്ട് ദിവസമായി ജയിലിലെ അടുക്കളയിലെത്തി ഭക്ഷണം കഴിക്കുന്നതിനാണ് ജയില്‍ അധികൃതര്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഭക്ഷണം മാത്രമല്ല കുളിക്കുന്നതിനും ദിലീപിന് പ്രത്യേക സൗകര്യമുണ്ട്.


