വിദേശ വനിത ലിഗയെ കാണാതായത് മുതലുള്ള എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുകയും പോലീസിൻ്റെയും സർക്കാരിൻ്റെയും വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയും ചെയ്ത സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാലയ്ക്കെതിരെയുള്ള പോലീസ് നീക്കം അപലപനീയമാണ്. സത്യം കണ്ടെത്തുന്നതിന് നിരന്തരമായി ശ്രമിച്ച അശ്വതിയെ അഭിനന്ദിക്കുന്നതിന് പകരം ഉപദ്രവിക്കാൻ ശ്രമിക്കുന്ന പോലീസിൻ്റെ നടപടി വിചിത്രമാണ്.
പോലീസിൻ്റെയും സർക്കാരിൻ്റെയും വീഴ്ചകളെ കുറിച്ചും പാളിച്ചകളെ കുറിച്ചും പ്രതികരിക്കുന്നവരുടെ മനോവീര്യം തകർക്കാനും അവരെ നിർവീര്യരാക്കാനുമുള്ള ഇത്തരം ഹീനതന്ത്രങ്ങൾ കാലഹരണപ്പെട്ടതാണെന്ന് ഇനിയെങ്കിലും ഭരണ-പോലീസ് നേതൃത്വം മനസിലാക്കണം.


