വി.എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ ആശുപത്രിയില്‍. ഇന്നലെ രാത്രി 10.30 ഓടെ രക്തസമ്മര്‍ദത്തില്‍ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി പനി കാരണം അച്യുതാനന്ദന്‍ ചികിത്സയിലാണ്. എസ് യു ടി റോയല്‍ ആശുപത്രിയില്‍ രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അച്യുതാനന്ദന്‍ നാല് ദിവസം ചികിത്സ തേടിയിരുന്നു. രണ്ടാഴ്ചയായി പൊതു പരിപാടികളില്‍ നിന്നും വി എസ് അച്യുതാനന്ദന്‍ വിട്ടുനില്‍ക്കുകയാണ്.

Latest
Widgets Magazine