Connect with us

Column

ചെർപ്പുളശ്ശേരി റേപ്പ്‌ ജോക്ക്‌ ;ബൽറാം പോസ്റ്റ് എടുത്തോടി !

Published

on

പാലക്കാട്: ചെര്‍പ്പുളശേരിയില്‍ പാര്‍ട്ടി ഓഫീസില്‍ വെച്ച് യുവതി പീഡിപ്പിക്കപ്പെട്ടെന്ന വാർത്തക്ക് പുറകെ ‘റേപ്പ്‌ ജോക്ക്‌ പോസ്റ്റുമായി സി.പി.ഐ.എമ്മിനെതിരെ രംഗത്ത് വന്ന വി.ടി ബല്‍റാം എം.എല്‍.എ.പോസ്റ്റിമുക്കി ഓടി. ഇന്നലെ ഇട്ട പോസ്റ്റ് ഇന്നാണ് പിൻവലിച്ചത് .ഇരയെ അപമാനിക്കുന്ന പോസ്റ്റ് തനിക്ക് വിനയാകും എന്ന തിരിച്ചറിവിലാണ് പിൻവലിച്ചത് എന്നും സൂചനയുണ്ട് .പെൺകുട്ടിയുടെ പീഡന പരാതിയെ പരിഹസിച്ച്‌ ‘ലേബർ റൂം’ അടക്കമുള്ള വാക്കുകൾ ഉപയോഗിച്ചാണ്‌ ബൽറാം പോസ്‌റ്റിട്ടിരുന്നത്‌.ചെർപ്പുളശേരി സംഭവവുമായി ബന്ധപ്പെട്ട് ഞാനിന്നലെ ഇട്ട രണ്ടാമത്തെ പോസ്റ്റ് പിൻവലിക്കുന്നു എന്നാണ് ബൽറാം പറയുന്നത് .

സിപിഐഎമ്മുമായി ബന്ധമില്ലാത്ത കേസിൽ പാർട്ടിയെ അപമാനിച്ചുകൊണ്ട്‌ വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്‌ പാലക്കാട്‌ ഡിവൈഎഫ്‌ഐ മുന്നറിയിപ്പ്‌ നൽകിയിരുന്നു. ഇതിനുശേഷം പല മാധ്യമങ്ങളും പഴയ വാർത്തകൾ നീക്കിയിരുന്നു. അതിനുശേഷമാണ്‌ ബൽറാം പോസ്‌റ്റ്‌ പിൻവലിച്ചത്‌.

കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ചെര്‍പ്പുളശേരി പൊലീസിന് യുവാവ് നല്‍കിയ മൊഴിയിൽ ഒരിടത്തും ചെർപ്പുളശേരിയിലെ സിപിഐ എം പാർടി ഓഫീസിൽ പോയതായി പറയുന്നില്ല. മാത്രമല്ല, ഒരു യുവജനസംഘടനയുമായും തനിക്ക‌് ബന്ധമില്ലെന്നും മൊഴിയുണ്ട‌്. ഇയാളുടെ സംഘടനാ ബന്ധം കണ്ടെത്താൻ വാർത്ത നൽകിയ മാധ്യമങ്ങൾ ശ്രമിക്കുന്നുമില്ല എന്നതാണ‌് വാര്‍ത്തയിലെ ഗൂഢാലോചന തെളിയിക്കുന്നത‌്.

കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവച്ച് ശ്രീമതി ടീച്ചര്‍ ഉടന്‍ പാലക്കാട് മണ്ഡലത്തിലെ ഷൊറണൂരിനടുത്തുള്ള ചെര്‍പ്പുളശ്ശേരിയില്‍ എത്തിച്ചേരേണ്ടതാണെന്നും സി.പി.ഐ.എം നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിച്ച വേറൊരു പെണ്‍കുട്ടിയേക്കൂടി ഉടന്‍ നിശബ്ദയാക്കേണ്ടതുണ്ട് എന്നും ബൽറാം ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു.

ബാലറാമിന്റെ പോസ്റ്റ് പൂർണ്ണമായി :

ചെർപ്പുളശേരി സംഭവവുമായി ബന്ധപ്പെട്ട് ഞാനിന്നലെ ഇട്ട രണ്ടാമത്തെ പോസ്റ്റ് പിൻവലിക്കുന്നു. എന്റെ ഭാര്യയുടെ ചിത്രം വച്ച് അവഹേളിച്ചു കൊണ്ടുള്ള സിപിഎമ്മിന്റെ സൈബർ ആക്രമണത്തെ ഭയന്നിട്ടല്ല, കുടുംബാംഗങ്ങളെ വച്ചുള്ള അതുപോലുള്ള ആക്രമണം സിപിഎം എനിക്കെതിരേയും ശ്രീമതി കെ.കെ രമ അടക്കം അവർക്ക് രാഷ്ട്രീയമായി വിരോധമുള്ള പലർക്കുമെതിരേയും സ്ഥിരമായി നടത്താറുണ്ട് എന്നതിനാൽ അക്കാര്യത്തിൽ പുതുമയില്ല. എന്നാൽ സിപിഎമ്മിന്റെ ധാർമ്മികതാ നാട്യങ്ങളോടുള്ള പരിഹാസമെന്ന നിലയിൽ ഉദ്ദേശിക്കപ്പെട്ട എന്റെ പോസ്റ്റ് ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ അവസ്ഥയോട് സെൻസിറ്റിവിറ്റി പുലർത്തുന്നതല്ലെന്ന വിമർശനങ്ങളെ പോസിറ്റീവായി ഉൾക്കൊള്ളുന്നതുകൊണ്ട് അത് സ്വമേധയാ പിൻവലിക്കുന്നു.

നാട്ടിൽ നിലനിൽക്കുന്ന നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി പാർട്ടി അന്വേഷണമെന്ന പേരിൽ ഇരകളെ സമ്മർദ്ദത്തിലാക്കി സ്ത്രീ പീഡനക്കേസുകൾ അട്ടിമറിക്കുന്ന ഖാപ് പഞ്ചായത്തുകൾ സിപിഎം നടത്തുന്നിടത്തോളം കാലം ഇതുപോലുള്ള അവസരങ്ങളിൽ ആ പാർട്ടിയും അതിന്റെ ഇരട്ടത്താപ്പും ചർച്ചാവിഷയമാകുക തന്നെ ചെയ്യും. ഇതുപോലൊരു ക്രൈമിന് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസ് വേദിയായെന്ന ആരോപണം ഇര ഉയർത്തുമ്പോൾ, പോലീസ് എഫ്ഐആറിലടക്കം അക്കാര്യം ഇടം പിടിക്കുമ്പോൾ, എല്ലാ മാധ്യമങ്ങളും ഒരു ദിവസം മുഴുവൻ അത് റിപ്പോർട്ട് ചെയ്യുമ്പോൾ, അതിനേക്കുറിച്ച് ട്രോളുകളടക്കമുള്ള സോഷ്യൽ മീഡിയ ചർച്ചകളും സ്വാഭാവികമാണ്.
ഇരയുടെ മൊഴിയാണ് പ്രധാനമെന്നിരിക്കെ, അതിനെ നിഷേധിക്കാൻ പാർട്ടി കാണിക്കുന്ന വ്യഗ്രത കാൺകെ സംശയമുണ്ടാവുന്നതും സ്വാഭാവികം.

ഈ കേസ് അട്ടിമറിക്കാനും സിപിഎമ്മിന് ഇതിൽ പങ്കില്ല എന്ന് വരുത്തിത്തീർക്കാനും പോലീസിന് മുകളിൽ ശക്തമായ സമ്മർദ്ദം ഉണ്ടാകുന്നുണ്ടെന്നത് വ്യക്തമാണ്. ഏതായാലും പോലീസ് കാര്യങ്ങൾ മുഴുവനും തുറന്നു പറയാത്ത ഇപ്പോഴത്തെ സാഹചര്യത്തിൽ വാർത്ത പൂർണ്ണമായും ശരിയാണോ എന്ന സംശയത്തിന്റെ ഒരു പുകമറ ഉയർന്നുവന്ന ധൈര്യത്തിലാണ് ഇടതുപക്ഷ ബുദ്ധിജീവികൾക്ക് കൂട്ടത്തോടെ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങി പൊളിറ്റിക്കൽ കറക്റ്റ്നെസ് പഠിപ്പിക്കാനും സൈബർ അണികൾക്ക് തെറിവിളി ആക്രമണം നടത്താനും ആത്മവിശ്വാസം ലഭിച്ചിരിക്കുന്നതെന്ന് കാണാവുന്നതാണ്. നേരത്തെ, ഷൊർണൂരിലെ സിപിഎം എംഎൽഎ ഡിവൈഎഫ്ഐ വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന ആരോപണം ഉയർന്നപ്പോൾ അത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പലവിധ ട്രോളുകളും ഉയർന്നിരുന്നുവെങ്കിലും അന്ന് ആ പെൺകുട്ടിക്ക് പിന്തുണയുമായി ”ഇടതുപക്ഷ” സാംസ്ക്കാരിക നായകർ ആരും കടന്നുവരാതിരുന്നതും ട്രോൾ ചെയ്തവരെ വിമർശിക്കാതിരുന്നതും അത്തരമൊരു പീഡന ശ്രമം യഥാർത്ഥത്തിൽ അവിടെ നടന്നിരുന്നു എന്നതിന്റെ കുറ്റബോധത്തിലാണോ എന്നും തോന്നിപ്പോവുന്നു. സിപിഎം ബുദ്ധിജീവികളുടെ സെലക്റ്റീവ് ധാർമികതയുടെ പൊള്ളത്തരം ഇന്നാട്ടിലെ ജനങ്ങൾക്ക് ഇങ്ങനെ പല അവസരങ്ങളിലായി ബോധ്യമായതാണ്.

എന്റെ വാക്കുകൾ അനുചിതമായിരിക്കാം, അംഗീകരിക്കുന്നു. എന്നാൽ അതിന്റെ എത്രയോ ഇരട്ടി അനുചിതമാണ് ഒരു ലൈംഗിക പീഡനക്കേസിൽ പോലീസിന് പരാതി നൽകാൻ ഇരയെ അനുവദിക്കാതെ പാർട്ടി നേതാക്കൾ ഇടപെട്ട് കേസ് ഒതുക്കിത്തീർക്കുന്നത്, അതിലും അനുചിതമാണ് പ്രതിക്ക് പ്രതീകാത്മക ശിക്ഷ മാത്രം നൽകി രക്ഷപ്പെടുത്തുന്നത്, അതിനേക്കാൾ ലജ്ജാകരമാണ് ആ ശിക്ഷയെപ്പോലും പ്രഹസനമാക്കി തൊട്ടടുത്ത ദിവസങ്ങളിൽ സംസ്ഥാന മുഖ്യമന്ത്രി തന്നെ പ്രതിയോടൊപ്പം വേദി പങ്കിട്ട് അയാൾക്ക് പിന്തുണ സൂചിപ്പിക്കുന്നത്, അതിനേക്കാൾ കുറ്റകരമാണ് അതൊക്കെ കണ്ടിട്ടും കാണാത്തമട്ടിൽ സ്ത്രീ സംരക്ഷകരായ ബുദ്ധിജീവികൾ വീണ്ടും വീണ്ടും ഭരണക്കാർക്ക് വാഴ്ത്തുപാട്ട് പാടുന്നത്.

ഓഡിറ്റിംഗ് എല്ലായിടത്തേക്കുമാവുകയാണെങ്കിൽ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. എന്നാൽ ആന ചോരുന്നത് കാണാതെ കടുക് ചോരുന്നത് നോക്കിയിരുന്ന് ചർച്ച വഴിതിരിച്ചുവിടുന്ന ഇടതു ബുദ്ധിജീവികളുടെ പതിവ് കൗശലം എല്ലായ്പ്പോഴും വിലപ്പോവില്ല. കാത്തിരിക്കാം.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

 

Advertisement
Crime2 hours ago

അജാസ് മരണത്തിന് കീഴടങ്ങി..!! ക്രൂരനായ കൊലയാളിയും മടങ്ങുമ്പോള്‍ അമ്മയെ നഷ്ടപ്പെട്ട മക്കള്‍ മാത്രം ബാക്കിയാകുന്നു

Kerala2 hours ago

”മുഖ്യമന്ത്രി.., സഖാവേ.., ഇത് നിങ്ങള്‍ക്കിരിക്കട്ടെ”: ശാന്തിവനത്തിലെ മരം മുറിച്ചതില്‍ പ്രതിഷേധിച്ച് മീന മേനോന്‍ മുടി മുറിച്ചു

Entertainment3 hours ago

കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് കേന്ദത്തിന്റെ മൂക്കുകയര്‍; അശ്ലീല പദപ്രയോഗങ്ങളും അക്രമ രംഗങ്ങളും പാടില്ലെന്ന് മന്ത്രാലയം

Kerala4 hours ago

മുംബയ് പോലീസ് കണ്ണൂരില്‍; മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണം

Crime6 hours ago

63 കോടിയുടെ കൊട്ടേഷന്‍: 18കാരി കൂട്ടുകാരിയെ കൊന്നുതള്ളി..!! ഓണ്‍ലൈനില്‍ പരിചയപ്പെട്ട കോടീശ്വരനാണ് ക്വട്ടേഷന്‍ നല്‍കിയത്

Offbeat7 hours ago

ഒറ്റ പ്രസവത്തില്‍ 17 കുഞ്ഞുങ്ങള്‍..!! നിറവയറിന് പിന്നിലെ സത്യാവസ്ഥ പുറത്ത്

Kerala8 hours ago

പാഞ്ചാലിമേട് മറ്റൊരു ശബരിമലയാകുന്നു..!!? നാമജപ പ്രതിഷേധവുമായി കെപി ശശികലയും സംഘവും

Offbeat8 hours ago

മരണപ്പെട്ട പങ്കാളിയുടെ രൂപത്തില്‍ സെക്‌സ് ഡോള്‍; ഇംഗ്ലണ്ടുകാരിയുടെ ബിസിനസ് ഏകാന്തതമാറ്റി ആഹ്ലാദം നിറയ്ക്കും

National9 hours ago

ലക്ഷ്യം സംസ്‌കൃത വത്ക്കരണം..? യോഗി സര്‍ക്കാരിന്റെ പത്രക്കുറിപ്പുകള്‍ സംസ്‌കൃതത്തിലും

National9 hours ago

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’-ആര്‍എസ്എസിന്റെ അജണ്ട ഗുണകരം !…പല്ലും നഖവും ഉപയോഗിച്ചെതിർക്കാൻ പ്രതിപക്ഷം

Crime4 days ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Crime3 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Entertainment2 days ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Kerala2 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Crime4 days ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Entertainment5 days ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime1 week ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Crime3 days ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Entertainment1 week ago

ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങിക്കൊടുക്കണമെന്ന് സംവിധായകന്‍: തിക്താനുഭവം വെളിപ്പെടുത്തി നടി ശാലു ശ്യാമു

National3 weeks ago

‘അമിത് ഷാ’ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം!! അധികാര ദുര്‍വിനിയോഗം നടത്തും!! ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രി; കൂടുതല്‍ ശക്തന്‍- കൂടുതല്‍ അപകടകാരി’

Trending

Copyright © 2019 Dailyindianherald