പിണറായി വിജയൻ്റെ പുതിയ അടവ്..!! ജുഡീഷ്യൽ അന്വേഷണം പ്രഹസനം മാത്രം…!! വാളയാർ കൊലപാതക കേസ് കുഴിച്ചുമൂടുന്നു

സർക്കാരിന് കടുത്ത പ്രതിഷേദം നേരിടേണ്ടി വന്ന സംഭവമായിരുന്നു വാളയാറില്‍ ലൈംഗിക പീഡനക്കേസിലെ പ്രതികളെ വെറുതേ വിട്ട സംഭവം. പ്രതിഷേധങ്ങളിൽ നിന്നും രക്ഷപ്പെടാൻ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വിജിലന്‍സ് ട്രൈബ്യൂണല്‍  മുന്‍ ജഡ്ജി എസ്. ഹനീഫയ്ക്കാണ് അന്വേഷണ ചുമതല. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതിയുടെ പരിഗണനിയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ സിബിഐ അന്വേഷണത്തിന് വിടാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top