ഭാര്യയുമായുള്ള വഴക്കിനിടെ മൂന്ന് വയസുകാരിയെ പിതാവ് ഭിത്തിയിലിടിച്ചു കൊന്നു; മകള്‍ തന്നോട് അടുപ്പം കാണിക്കാത്തതാണ് ക്രൂരതയ്ക്ക് കാരണം

മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ പിതാവ് ഭിത്തിയില്‍ ഇടിച്ച് കൊന്നു. ഭാര്യയുമായുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് ഈ ക്രൂര കൃത്യം. മകള്‍ തന്നോടല്ല അടുപ്പം കാണിക്കുന്നത് എന്നതാണ് വാച്ച്മാനായ സുരേഷിനെ പ്രകോപിപ്പിച്ചത്.

കുട്ടി വലിയ അടുപ്പം കാണിക്കാത്തതെ തുടര്‍ന്ന് സുരേഷ്, ഭാര്യ ജ്യോതിയുമായി മിക്കപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു. മൂന്നു വര്‍ഷം മുന്പ് പ്രണയിച്ച് വിവാഹം കഴിച്ചതാണിവര്‍. വിവാഹത്തിന് മുന്പ് ജ്യോതി ഗര്‍ഭിണിയായിരുന്നു. മകള്‍ താനുമായി അടുക്കാത്തതിനാല്‍ കുട്ടി തന്റെയല്ലെന്നാണ് സുരേഷ് ആരോപിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടിയുടെ മുഖം ഭിത്തിയില്‍ അമര്‍ത്തുകയും തല ഭിത്തിയില്‍ ഇടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മൂക്കില്‍ നിന്നും രക്തം വന്നു. ബോധം നഷ്ടപ്പെട്ട കുഞ്ഞിനെ സുരേഷ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി.

Top