കടുവയെ പിടിക്കാത്തതിൽ ബിജെപി ഹർത്താൽ

വയനാട്ടിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ ഇതുവരെ പിടികൂടാനായില്ല. രണ്ടുദിവസം മുൻപ് ചീരാലിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ വളർത്തു മൃഗങ്ങളെ കൊന്നു തിന്നതോടെ ജനങ്ങൾ ഭീതിയിലാണ്. കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബിജെപി ശനിയാഴ്ച ബത്തേരി താലൂക്കിൽ ഹർത്താൽ ആചരിക്കുകയാണ്. കടുവയുടെ പരാക്രമണം തുടരുന്ന ചീരാലിൽ തുടർച്ചയായ രണ്ടാദിവസവും നാട്ടുകാർ റോഡ് ഉപരോധിച്ചു. കടുവ പകുതി കഴിച്ച പശുവിന്റെ ജഡവുമായാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ആത്താർ രാമകൃഷ്ണന്റെ പശുവിനെ കടുവ കൊന്നു തിന്നത്. കടുവയുടെ പരാക്രമണം തുടരുന്ന ചീരാലിൽ തുടർച്ചയായ രണ്ടാദിവസവും നാട്ടുകാർ റോഡ് ഉപരോധിച്ചു. കടുവ പകുതി കഴിച്ച പശുവിന്റെ ജഡവുമായാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ആത്താർ രാമകൃഷ്ണന്റെ പശുവിനെ കടുവ കൊന്നു തിന്നത്.

Top