ദിലീപിന് ജയിലില്‍ വിദേശി കൊടുത്തത് എട്ടിന്‍റെ പണി

ദിലീപ് ജയിലില്‍ ആയതോടുകൂടി നടനെ ചുറ്റിപറ്റി നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. അക്കൂട്ടത്തില്‍ ഒന്നാണ് ഒരു വിദേശിയെ ചുറ്റിപറ്റി വരുന്ന വാര്‍ത്ത.

വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദിലീപ് വിദേശിയായ ഒരു തടവുകാരനെ സെന്‍ട്രല്‍ ജയിലില്‍ വച്ച് കണ്ടുമുട്ടിയത്. വിദേശിയായതു കൊണ്ടു തന്നെ ഇയാള്‍ അല്‍പ്പ നേരം നടനോട് സംസാരിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വിദേശിയായ തടവുകാരന്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സംസാരം കഴിഞ്ഞു പിരിയുന്ന നേരത്ത് മിസ്റ്റര്‍ ദിലീപ് നമുക്ക് ഇനിയും കാണാം എന്നാണ് അയാള്‍ പറഞ്ഞത്.

ഈ വാക്ക് അറംപറ്റിയെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ദിലീപിനെ പോലുള്ള ഒരു നടന്‍ ജയിലിലാകുമെന്ന് സ്വപ്‌നത്തില്‍ പോലും മലയാളി കരുതിയതല്ല. ഇത് വിദേശിയുടെ വാക്കിന്‍റെ ശക്തിയാണെന്നാണ് ചിലരുടെ അഭിപ്രായം. എ

സ്വര്‍ണ്ണക്കടത്ത് കേസിലാണ് വിദേശിയായ തടവുകാരന്‍ ജയിലിലായത്. അന്ന് സിനിമയ്ക്ക് ശേഷം അഭിമുഖത്തിനിടെയാണ് ദിലീപ് ഇക്കാര്യം പരസ്യപ്പെടുത്തിയത്. പക്ഷേ, ഇപ്പോള്‍ ദിലീപിന്റെ കാര്യത്തില്‍ ആ വാക്കുകള്‍ യാഥാര്‍ഥ്യമായിരിക്കുന്നു.

ആരാണ് ആ തടവുകാരന്‍ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. വാക്കുകള്‍ക്ക് ഇത്രയും ശക്തിയുള്ള ഇയാളെ അതിര്‍ത്തിയില്‍ പാകിസ്താന്റെയും ചൈനയുടെയും സേനകളെ നേരിടാന്‍ നിയോഗിക്കണമെന്നാണ് തമാശ രൂപേണയുടെ ചിലരുടെ പ്രതികരണം.

Top