വിവാഹ വാഗ്ദാനം നല്‍കി നഗ്നചിത്രങ്ങള്‍ കൈക്കലാക്കി… പ്രവാസി ഭാര്യയുടെ സിനിമയെ വെല്ലുന്ന കഥ .

പറവൂര്‍: ഭാര്യ കാമുകന് അയച്ചു കൊടുത്ത നഗ്നചിത്രം കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട പ്രവാസി മലയാളി അറസ്റ്റില്‍. താന്‍ കാമുകന് അയച്ചു കൊടുത്ത നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തുവെന്ന ഭാര്യയുടെ പരാതിയില്‍ പറവൂര്‍ വലിയപല്ലംതുരുത്ത് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ രണ്ടാം പ്രതിയാണ് ഭര്‍ത്താവ്. ഒന്നാം പ്രതി ഭാര്യയുടെ കാമുകനായ ബിന്റോ തോമസ് എന്ന യുവാവാണ്.

സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് ഈ കേസില്‍ നടന്നത്. പരാതിക്കാരിയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നപ്പോള്‍ മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഇതറിഞ്ഞ ഭാര്യ ഇയാളോട് പിണങ്ങുകയും ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശത്ത് ജോലി ചെയ്യുന്ന ബിന്‍റോ തോമസുമായി പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ പരാതിക്കാരി ഇയാള്‍ക്ക് തന്‍റെ നഗ്നചിത്രങ്ങളും വീഡിയോകളും വാട്‌സ്ആപ്പ് വഴി കൈമാറി. ഇതിനിടെ ബിന്‍റോ, യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച് ഭാര്യയെ വിവാഹമോചനം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും ഭാര്യയുടെ നഗ്നചിത്രങ്ങള്‍ തന്‍റെ കയ്യിലുണ്ടെന്നും ഇയാള്‍ ഭര്‍ത്താവിനെ അറിയിച്ചു. എന്നാല്‍ ഭര്‍ത്താവ് തന്ത്രപരമായി തന്‍റെ കാമുകിയെ ഉപയോഗിച്ച് ബിന്‍റോയുമായി അടുപ്പിച്ചു. ഫേസ്ബുക്ക് വഴിയായിരുന്നു നീക്കം. കാമുകി വഴി ഭര്‍ത്താവ് ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ബിന്‍റോയില്‍ നിന്നും കൈക്കലാക്കി. ഇതോടെ ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ഇയാളും ഭീഷണി തുടങ്ങി. പ്രശ്‌നം യുവതിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

ഭര്‍ത്താവിന്റെ കാമുകിയും  കേസില്‍ പ്രതിയാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍യിട്ടുള്ളതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. വിവാഹ വാഗ്ദാനം നല്‍കി നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനാണ് ബിന്‍റോയ്ക്കെതിരായ കേസ്.

Top