ഭാര്യ മറ്റൊരു പുരുഷനുമായി കിടക്ക പങ്കിടുന്നത് കണ്ട ഭര്‍ത്താവ് ചെയ്ത നടുക്കിയ സംഭവം

ഒരു സെക്യൂരിറ്റി ഗാര്‍ഡായാണ് ഗാര്‍ഷ്യ ജോലി ചെയ്യുന്നത്. രാത്രി ഷിഫ്റ്റിന് ഗാര്‍ഷ്യ ജോലിക്ക് പോകുമ്പോള്‍ ഭാര്യ സാന്ദ്ര കാമുകന്‍ ഗോമസിനെ സ്ഥിരം വീട്ടിലേക്ക് കൊണ്ടുവരുമായിരുന്നുവെന്ന് അയല്‍ക്കാര്‍ ഗാര്‍ഷ്യയോട് പറഞ്ഞിരുന്നു. അതനുസരിച്ചാണ് ഒരു ദിവസം ഗാര്‍ഷ്യ വീട്ടില്‍ തന്നെ ഒളിച്ചിരുന്നത്. എന്നിട്ട് കൈയ്യോടെ പിടികൂടുകയായിരുന്നു. തന്റെ ഭാര്യ മറ്റൊരു പുരുഷനുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നത് കണ്ട 42-കാരന്‍ ഇരുവരെയും കിടക്കയില്‍ വെച്ച് തന്നെ വെടിവെച്ച് കൊന്നു. കൊളംബിയയിലെ സോളിഡാഡ് എന്ന പ്രദേശത്താണ് സംഭവം നടന്നത്.

ജുവാന്‍ കാര്‍ലോസ് ഗാര്‍ഷ്യ എന്നയാളാണ് 39-കാരിയായ ഭാര്യ സാന്ദ്രയെയും കാമുകന്‍ നു ഗോമസിനെയും വകവരുത്തിയത്. ”അവള്‍ വിശ്വാസവഞ്ചന കാണിച്ചു…ഒരു പുരുഷന്‍ എന്ന നിലയില്‍ എന്റെ അഭിമാനത്തിന് കോട്ടം വരുത്തി. എന്റെ ജീവിതം നശിപ്പിച്ച ആ സ്ത്രീയെ ഞാന്‍ ഈ ലോകത്ത് നിന്നും എന്നെന്നേക്കുമായി തുടച്ചുനീക്കി”,ഇങ്ങനെയാണ് ഗാര്‍ഷ്യ പോലീസ് ഓഫീസര്‍മാരോട് അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രതികരിച്ചത്. ഗാര്‍ഷ്യ സ്വയം പോലീസില്‍ കീഴടങ്ങുകയായിരുന്നു. താന്‍ ചെയ്തതില്‍ ഒട്ടും പശ്ചാത്താപമില്ല എന്നാണ് ഗാര്‍ഷ്യ പറഞ്ഞത്. മൂന്ന് മക്കളാണ് ഇരുവര്‍ക്കും അവരെ ബന്ധുക്കളുടെ കൈയ്യില്‍ ഏല്‍പ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top