വിവാഹം കഴിച്ച് വരന്റെ ഗൃഹത്തിലേക്ക് പോകുന്നതിനിടെ വധുവിനെ കാണാതെയായി. ട്രെയിനില്‍ വെച്ചാണ് യുവതിയെ കാണാതായത്. മധ്യപ്രദേശിലെ ഖണ്ഡവ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് യുവതിയെ കാണാതായ കാര്യം വരന്റെ വീട്ടുകാര്‍ അറിയുന്നത്.കഴിഞ്ഞ നവംബര്‍ 23 നായിരുന്നു മധ്യപ്രദേശിലെ സിംഗരുലി സ്വദേശിനിയായ പ്രീതി ശര്‍മ്മയുടെ കല്യാണം മുംബൈ സ്വദേശിയായ ഛത്രപതി ശര്‍മ്മയുമായി നടന്നത്. നവംബര്‍ 24 ന് രാത്രിയായിരുന്നു വരനോടും ബന്ധുക്കളോടൊപ്പം യുവതി മുംബൈയിലേക്ക് തിരിച്ചത്. എന്നാല്‍ ശനിയാഴ്ച പുലര്‍ച്ചെ ചെറിയ ചില സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ട്രെയിന്‍ കുറച്ചു നേരം ഖണ്ഡവ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടു.അപ്പോഴാണ് പ്രീതിയെ കാണാനില്ലെന്ന കാരണം ഏവരുടെയും ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് മറ്റ് യാത്രക്കാരോട് ആരാഞ്ഞപ്പോഴാണ് ഒരു പെണ്‍കുട്ടി ഇറ്റരാസി സ്റ്റേഷനില്‍ ഇറങ്ങുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് ഒരു യുവതി പറഞ്ഞത്. ഇറ്ററാസി സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ പ്രീതി ടോയ്‌ലറ്റിലേക്ക് പോകുന്നത് കണ്ടതായി വരന്റെ ബന്ധുക്കളിലെ ഒരു യുവതിയും ഇവരോട് പറഞ്ഞു.തുടര്‍ന്ന് വരനും സുഹൃത്തും ഇറ്റരാസിയിലേക്ക് തിരിച്ച് പോയെങ്കിലും വധുവിനെ കണ്ടെത്താനായില്ല. യുവതി ഏങ്ങോട്ട് പോയി എന്നത് സംബന്ധിച്ച് ഇതുവരെ ആര്‍ക്കും വിവരം ലഭിച്ചിട്ടില്ല.


