ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം കൂടി; ഒടുവില്‍ ഒമ്പതാം ക്ലാസുകാരി മകളെ കാമുകന്‍ ഗര്‍ഭിണിയാക്കി; അമ്മയേയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

പറവൂര്‍:കാമുകിയുടെ മകളെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ചേന്ദമംഗലം കിഴക്കുംപുറം ആണത്തുപറമ്പില്‍ ജിബിയാണ് (29) പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ ചെയ്തതിന് പിന്നീട് അമ്മയും അറസ്റ്റിലായി. ചേന്ദമംഗലം കോട്ടയില്‍ കോവിലകം സ്വദേശി സരിതയാണ് അറസ്റ്റിലായത്.

ഭാര്യയെയും മൂന്നു മക്കളെയും ഉപേക്ഷിച്ച ശേഷം ജിബി പെണ്‍കുട്ടിയുടെ അമ്മയുമായി സ്‌നേഹത്തിലായെന്നു പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി പിണങ്ങിയ അവര്‍ പെണ്‍കുട്ടിയുമൊത്തു വാടക വീടെടുത്ത് ആറു മാസത്തോളം താമസിച്ചു. ജിബിയാണ് ചെലവുകള്‍ നോക്കിയത്. അവിടെ അമ്മയുടെ അറിവോടെയാണു പെണ്‍കുട്ടിയെ ജിബി പീഡിപ്പിച്ചതെന്നാണു കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറച്ചുനാള്‍ മുന്‍പ് വീട്ടമ്മ ഭര്‍ത്താവിനൊപ്പെം വീണ്ടും താമസമാക്കി. പിന്നീടാണു മകള്‍ ഗര്‍ഭിണിയാണെന്നു പിതാവു മനസിലാക്കിയത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വിവരമറിയിച്ചു. അവരെത്തി കുട്ടിയുടെ മൊഴിയെടുത്ത ശേഷം വടക്കേക്കര പൊലീസില്‍ അറിയിച്ചു. വനിതാ എഎസ്‌ഐ കുട്ടിയുടെ മൊഴി വീണ്ടും എടുത്ത ശേഷമാണു കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടന്നതു പറവൂരിലായതിനാല്‍ കേസ് പറവൂര്‍ സിഐക്കു കൈമാറി.

കേസ് കൊടുക്കുന്നതിനു മുന്‍പു കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം നടന്നതായി പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണിയാണെന്നു വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. ജിബിയെ ആലുവ സബ് ജയിലേക്കും പെണ്‍കുട്ടിയുടെ അമ്മയെ കാക്കനാട് വനിതാ ജയിലിലേക്കും കൊണ്ടുപോയി.

എറണാകുളം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിലേക്ക് കേസ് മാറ്റും. സിഐ സി. പ്രേമാനന്ദകൃഷ്ണന്‍, എസ്‌ഐ ടി.വി. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Top