യുവതികളെ വശീകരിച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ആണ്‍വേഷം കെട്ടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുകെയിലാണ് കൗതുകകരമായ സംഭവം. ജെനിഫര്‍ സ്റ്റെയ്ന്‍സ് എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഇവരെ 39 മാസം തടവിനു ശിക്ഷിച്ചു. പുരുഷന്റെ പേരില്‍ പ്രൊഫൈലുണ്ടാക്കി അതുവഴി പെണ്‍കുട്ടികളെ വശീകരിക്കുകയായിരുന്നു ഇവരുടെ പരിപാടി. ജാസണ്‍ എന്ന പേരിലായിരുന്നു പ്രൊഫൈലുണ്ടാക്കിയത്. 12 മുതല്‍ 17 വയസ്സു വരെ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ജെനിഫര്‍ ലക്ഷ്യമിട്ടിരുന്നത്.
ജെനിഫറിന്റെ ചില ബന്ധങ്ങള്‍ ഒരുവര്‍ഷത്തോളം നീണ്ടുനിന്നിരുന്നു. കൃത്രിമലിംഗം ഉപയോഗിച്ചാണ് ജെനിഫര്‍ പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നത്. ഈ കൃത്രിമ ലിംഗം ജെനിഫറിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ബന്ധത്തിലേര്‍പ്പെടുന്ന സമയങ്ങളില്‍ കോണ്ടവും ഉപയോഗിച്ചിരുന്നു. ലൈംഗിക പീഡനത്തിനും ഇരയായ പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്തതിനുമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് വിശ്വസിപ്പിക്കുന്നതില്‍ പ്രതി വിജയിച്ചെന്ന് ബ്രിസ്റ്റള്‍ പോസ്റ്റിലെ കോടതി നിരീക്ഷിച്ചു.
താന്‍ പുരുഷനാണെന്ന് ഇരകളെ വിശ്വസിപ്പിക്കാന്‍ ജെനിഫര്‍ കഠിനമായ പ്രയത്‌നങ്ങളാണ് നടത്തിയിരുന്നതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായാണ് ജെനിഫര്‍ പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. ജെനിഫറിന്റെ കൃത്രിമത്വം മറ്റൊരാള്‍ക്ക് വിശ്വസിക്കാന്‍ പോലും പ്രയാസമുള്ള രീതിയിലായിരുന്നു. ഇവരുടെ ഇരയായ ഒരു പെണ്‍കുട്ടിക്ക് ഇപ്പോഴും ജെനിഫര്‍ സ്ത്രീയാണെന്ന് വിശ്വസിക്കാന്‍ പറ്റിയിട്ടില്ല.


