2000ത്തില്‍ ചാപ്പകുത്ത്; 2015 ല്‍ മുടിമുറിക്കല്‍ : സി.പി.ഐ.എമ്മിനെതിരായ കള്ളകഥകള്‍ വീണ്ടും പൊളിയുന്നു ?

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തോറ്റ വനിതാ സ്ഥാനാര്‍ഥിയുടെ മുടി മുറിച്ചെന്ന പരാതി വ്യാജമാണെന്നു പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സംഭവം കെട്ടുകഥയാണെന്നും ആര്‍ക്കും സംഭവവുമായി യാതൊരു തരത്തിലും ബന്ധമില്ലെന്നും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.സാഹചര്യവും ശാസ്‌ത്രീയമായ തെളിവുകളും പരാതിക്കാരിയായ എല്‍.സതികുമാരിക്ക് എതിരാണ്. പോലീസ് നടത്തിയ തെളിവ് ശേഖരണത്തിലും കേസിന് ആസ്‌പദമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനു പുറമേ പ്രതികളെന്ന്‌ പരാതിക്കാരി പറയുന്നവരാരും സംഭവ സമയത്ത്‌ സ്ഥലത്ത്‌ ഇല്ലായിരുന്നുവെന്നും പോലീസ്‌ വ്യക്തമാക്കുന്നുണ്ട്. അമരവിള നീറകത്തല ക്ഷേത്രത്തിന്‌ സമീപത്തുവെച്ചാണ്‌ താന്‍ ആക്രമിക്കപ്പെട്ടതെന്നു ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ടുപേര്‍ തന്നെ മര്‍ദ്ദിക്കുകയും ബലമായി പിടിച്ച്‌ മുടി മുറിയ്‌ക്കുകയായിരുന്നു എന്നുമാണ് സതികുമാരി പോലീസിന് നല്‍കിയ പരാതി.pinarayi-vijayan-fb-post26

മാധ്യമങ്ങള്‍ ഇത് വലിയ വാര്‍ത്തയാക്കി.എന്നാല്‍ മുടിമുറിക്കല്‍ കഥ കള്ളമാണെന്നും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ജാള്യം മറയ്ക്കാന്‍ സതികുമാരി സ്വയം മുടിമുറിച്ചതാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സതികുമാരിയുടെ മൊഴി സംശയകരമാണെന്ന് അന്വേഷണത്തിന് നേതൃത്വംനല്‍കിയ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടിലുണ്ട്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. ഇനി കണ്ടെത്താനുള്ളത് ഇത്തരമൊരു കഥ മെനഞ്ഞെടുത്തവര്‍ ആരാണെന്നുമാത്രമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുടിമുറിക്കല്‍ വലിയ ദേശീയവിഷയമാക്കിമാറ്റി സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കിയവര്‍ തന്നെയാണ് സത്യാവസ്ഥ പുറത്തുവന്നതോടെ ഇവിടെ നാണം കെടുന്നത്. വയനാട്ടില്‍ ആത്മഹത്യചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ വീട് സന്ദര്‍ശിക്കാത്ത സുധീരനുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സതികുമാരിയെ സന്ദര്‍ശിക്കുകയും അവര്‍ക്ക് സാമ്പത്തികസഹായവും നല്‍കിയതും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. ഇതേപോലെ തന്നെ ഇടതു മുന്നണിയുടെ യശസിനു കളങ്കമുണ്ടാക്കിയ ഒരു സംഭവമായിരുന്നു 2000 ത്തില്‍ നടന്ന കുപ്രസിദ്ധമായ ചാപ്പകുത്ത്. നിലമേല്‍ കോളജിലെ കെഎസ്.യു നേതാവായിരുന്ന നിഷാദിനെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പിടികൂടി മര്‍ദ്ദിക്കുകയും ശരീരത്തില്‍ എസ്.എഫ്.ഐ എന്ന് കോറിയിടുകയും ചെയ്തതായിരുന്നു സംഭവം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നിഷാദിന്റെ പിറകില്‍ മൃഗങ്ങളിലേതിന് സമാനമായി ചാപ്പുക്കുത്തുംപോലെ ചാപ്പക്കുത്തിയെന്നായിയിരുന്നു മലയാളത്തിലെ മുഖ്യധാരാപത്രങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തത്. ‘കേരളത്തിലും ഫാസിസത്തിനു പകരംവെക്കാവുന്ന വാക്കായി മാറിക്കൊണ്ടിരിക്കുന്നു കമ്യൂണിസം’ എന്നായിരുന്നു മലയാള മനോരമയുടെ അന്നത്തെ മുപ്രസംഗം. നിലമേല്‍ കോളേജിലെ യൂണിയന്‍ ചെയര്‍മാന്‍കൂടിയായിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ രാജേഷ്, യൂണിവേഴ്‌സിറ്റി കൗണ്‍സിലര്‍ ജയന്‍, മാഗസിന്‍ എഡിറ്റര്‍ ആഷിഫ് എന്നിവരെ കോളേജില്‍നിന്ന് സംഭവത്തെ തുടര്‍ന്ന് പുറത്താക്കുകയും ചെയ്തു.

 

എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ കെ.എസ്.യു നേതാവായിരുന്നു പി കെ ശ്യംകുമാര്‍ തന്നെ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി. കെഎസ്.യു നേതാവും കൂട്ടുകാരും മദ്യപിച്ചു ബോധരഹിതരായപ്പോള്‍ എസ്.എഫ്.ഐക്കാര്‍ ഒരു താമശയെന്നോണം കമ്പിയോ കമ്പോ കൊണ്ട് വെളുത്ത പുറത്ത് വരയുകയായിരുന്നെന്നും ബോധം വന്ന നേതാവിനെ ഇവര്‍ തന്നെ ബസില്‍ കയറ്റി നാട്ടിലേക്കു വിട്ടെന്നുമായിരുന്നു അത്. എന്നാല്‍ പിന്നീട് ഈ കഥ വേറെയൊരു തലത്തിലേക്ക് മാറുകയായിരുന്നു. നിഷാദിന്‍െയും കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ കൂട്ടുകാര്‍ പ്രമുഖ പത്രത്തിലെ തലസ്ഥാനത്തെ ഫോട്ടോഗ്രാഫറെ വിളിച്ച് പുറത്തെ കുത്തിവരയുടെ ഫോട്ടോ എടുപ്പിച്ച് വാര്‍ത്ത അച്ചടിച്ചതോടെയാണ് ഈ ചാപ്പകുത്തല്‍ കഥ ലോകം അറിയുന്നത്. എംഎല്‍എ ഹോസ്റ്റല്‍ കേന്ദ്രീകരിച്ചു നടന്ന ഒരു ഗൂഡാലോചനയുടെ ഫലമായിരുന്നു ആ ചാപ്പകുത്തലെന്നായിരുന്നു കെ.എസ്. യു പ്രവര്‍ത്തകനുമായ ശ്യാമിന്റെ വെളിപ്പെടുത്തല്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം ഈ കഥ അറിയാമായിരുന്നു എന്നു കൂടി ശ്യാം വ്യക്തമാക്കിയതോടെ അന്ന് അഴിഞ്ഞുവീണത് കോണ്‍ഗ്രസ് നേതാക്കളുടെ മുഖംമൂടിയായിരുന്നു. അതിന്റെ തനിയാവര്‍ത്തനം തന്നെയല്ലേ യഥാര്‍ത്ഥത്തില്‍ ഈ മുടിമുറിക്കല്‍ മാമാങ്കവും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
അന്യോഷണ റിപ്പോര്‍ട്ട് പുറത്തു വന്നതിനേത്തുടര്‍ന്ന് സുധീരനും കോണ്‍ഗ്രസ്സിനും എതിരെ ആരോപണവുമായി പിണറായി രംഗത്തു വന്നു.വനിതാ സ്ഥാനാര്‍ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാനും സ്ത്രീവിരുദ്ധ പ്രസ്ഥാനമായി ചിത്രീകരിക്കാനും ശ്രമിച്ച കെ.പി.സി.സി അധ്യക്ഷന്‍ മാപ്പ് പറയണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടും പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സി.പി.എം ആക്രമിച്ചു, അവരുടെ മുടി മുറിച്ചു, പ്രതികളെ സി.പി.എം അന്വേഷിച്ചു കണ്ടെത്തണം എന്നിങ്ങനെ നിരന്തരം പ്രസ്താവന ഇറക്കുകയും സമരം സംഘടിപ്പിക്കുകയും സുധീരന്‍ ചെയ്തിരുന്നു. കോണ്‍ഗ്രസിന്‍റെ കള്ളക്കഥ വിശ്വസിച്ച ചില സാംസ്കാരിക നായകര്‍ പ്രസ്താവന ഇറക്കുകയും ചെയ്തു. ഇത്തരം കഥകളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പഴയ കോണ്‍ഗ്രസ് മാനസികാവസ്ഥയില്‍ നിന്ന് പുറത്തു കടക്കാന്‍ സുധീരന് കഴിയാത്തത് ഖേദകരമാണെന്നും പിണറായി ഫേസ്ബുക്കിലെ കുറിപ്പില്‍ പറയുന്നു.

Top