ഗര്‍ഭിണിയെ ആക്രമിച്ച് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തുകൊന്ന നഴ്‌സിന് 100 വര്‍ഷം തടവ്

ഫ്ളോറിഡ : ഗര്‍ഭിണിയെ ആക്രമിച്ച് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തുകൊന്ന മുപ്പത്തിയഞ്ചുകാരിയായ നഴ്‌സിനെ 100 വര്‍ഷം തടവു വിധിച്ചു.ഡൈനല്‍ ലേനിനാണു ശിക്ഷ. മിഷേല്‍ വില്‍കിന്‍സാണ് ക്രൂരതയ്ക്ക് ഇരയായത്.ഗര്‍ഭകാലത്തെ വസ്ത്രങ്ങള്‍ സംബന്ധിച്ച ഓണ്‍ലൈന്‍ പരസ്യം കണ്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലേനിന്റെ വീട്ടിലെത്തിയപ്പോഴാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. താന്‍ ഗര്‍ഭിണിയാണെന്ന് ലേന്‍ മറ്റുള്ളവരോട് പറഞ്ഞിരുന്നു.
സംഭവദിവസം ഡോക്ടറെ കാണാന്‍ നിശ്ചയിച്ചിരുന്നതുമാണ്. അന്ന് ഇതിനായി താന്‍ നേരത്തെ വീട്ടിലെത്തിയപ്പോള്‍ ഗര്‍ഭം അലസിയ നിലയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭാര്യയെ കണ്ടതെന്നും ഉടന്‍ അവരെ ആശുപത്രിയിലെത്തിച്ചെന്നും ഭര്‍ത്താവ് മൊഴി നല്‍കി. മറ്റ് വിവരങ്ങള്‍ ഇയാള്‍ അറിഞ്ഞിരുന്നില്ല. ആക്രമിക്കപ്പെട്ട വില്‍കിന്‍സ്(26) അവശയായെങ്കിലും വീടിന്റെ താഴത്തെ മുറിയില്‍ കയറി കതകടച്ചിട്ട് എമര്‍ജന്‍സി നമ്പര്‍ 911-ല്‍ വിളിച്ചു. അധികൃതര്‍ എത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്.

Top