ഭര്‍ത്താവിനെ കൊലപ്പെടുത്തി; മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി; ഭാര്യയും ആണ്‍സുഹൃത്തും പിടിയില്‍

ലക്‌നൗ: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലെ മണ്ഡല്‍ ഗ്രാമത്തില്‍ താമസിക്കുന്ന സാഗറാണ് കൊല്ലപ്പെട്ടത്. ഭാര്യ ആഷിയയെയും ആണ്‍സുഹൃത്ത് സുഹൈലിനെയും അറസ്റ്റ് ചെയ്‌തെന്ന് പുര്‍കഴി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഗ്യാനേശ്വര്‍ ബോധ് പറഞ്ഞു. ജൂണ്‍ ആറിനാണ് സാഗറിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹം കണ്ടെത്തി. പിന്നാലെയാണ് ആഷിയയെ ചോദ്യംചെയ്തത്.

ആണ്‍സുഹൃത്തിന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നുവെന്ന് ആഷിയ ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top