ഫുള്‍ ബോട്ടില്‍ മദ്യവുമായി പരസ്യമദ്യപാനം നടത്തിയ അധ്യാപികയും കാമുകനും പോലീസ് പിടിയില്‍; സംഭവം കോഴിക്കോട്

കോഴിക്കോട്: കടല്‍ക്കരയില്‍ പരസ്യമദ്യപാനം നടത്തിയ അധ്യാപിതയേയും കാമുകനെയും പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്തായിരുന്നു സംഭവം. കുട മറയാക്കി മുപ്പത്തഞ്ചുകാരി അധ്യാപികയും കാമുകനായ കൊടുങ്ങല്ലൂര്‍ സ്വദേശി ഗീരീഷും അടിച്ചുപൂസായി ഇരിക്കുകയായിരുന്നു.
ബിച്ചിലെത്തിയ പോലിസാണ് ഇരുവരെയും കയ്യോടെ പിടികൂടിയത്. കൊടുങ്ങല്ലൂര്‍ സ്വദേശി പാലക്കാട്ട് ഹൗസില്‍ ഗിരീഷും (38), ഇയാളുടെ ബാല്യകാല സുഹൃത്തായ മുപ്പത്തഞ്ചുകാരിയുമാണ് പിടിയിലായത്.

പകുതി കാലിയായ ഫുള്‍ ബോട്ടിലും കുപ്പിവെള്ളവും രണ്ടുഗ്ലാസും കുടക്കീഴില്‍ നിന്നു കണ്ടെടുത്തു. വയനാട് മാനന്തവാടിയില്‍ അധ്യപികയായ യുവതി ഫുള്‍ ഫിറ്റായിരുന്നു. വനിതാ പോലീസിന്റെ സഹായത്തോടെ ഇവരെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡ്രൈവറായി ജോലിചെയ്യുന്ന ഗിരീഷിന്റെ ബന്ധുക്കളെ കൊടുങ്ങല്ലൂരില്‍ നിന്നു വിളിച്ചുവരുത്തി ജാമ്യത്തില്‍ വിട്ടയച്ചു. ഇരുവര്‍ക്കും കുടുംബവും മക്കളുമുണ്ട്. വീട്ടിലറിഞ്ഞാല്‍ കുടുംബം തകരുമെന്ന യുവതിയുടെ അഭ്യര്‍ഥന മാനിച്ച് ഇവരെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. വനിതാപോലീസ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിച്ച് യുവതിയെ മാനന്തവാടി ബസില്‍ കയറ്റിവിട്ടു.

Top