കൊച്ചി: ഗര്‍ഭിണിയായ യുവതിയെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു മുങ്ങിയ പ്രതിയുടെ അമ്മയും കാമുകനും പൊലീസിന്റെ പിടിയില്‍, എന്നാല്‍ സ്റ്റേഷനില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവതിയുടെ കാമുകനെ ഇതുവരെ പിടികിട്ടിയില്ല. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിടുണ്ട്.
ആലപ്പുഴ സ്വദേശിയായ യുവതിയെ പ്രണയം നടിച്ചു ഗര്‍ഭിണിയാക്കിയതിനു ശേഷം എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞ കേസില്‍ കാക്കനാട്ട് വാടകയ്ക്ക് താമസിക്കുന്ന അബ്ദുള്‍ റഹ്മാന്‍ (23)നായി തിരച്ചില്‍ തുടരുകയാണ്. ഇതിനിടെ ഈ പെണ്‍കുട്ടിയെ വ്യഭിചാരത്തിനു പ്രേരിപ്പിക്കുകയും,, ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത കേസില്‍ ഇയാളുടെ അമ്മ ജാസ്മിന്‍ (42), ഇവരുടെ കാമുകന്‍ തിരുവനന്തപുരം സ്വദേശി അരുണ്‍ (26) എന്നിവരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു
ഗര്‍ഭിണിയായ ആലപ്പുഴ സ്വദേശി യുവതിയുടെ മാതാപിതാക്കള്‍ വളരെ ചെറുപ്പത്തില്‍ മരിച്ചതിനാല്‍ അമ്മൂമ്മയുടെ സംരക്ഷണത്തിലാണ് യുവതി വളര്‍ന്നത്. രണ്ടു വര്‍ഷം മുന്‍പ് അമ്മൂമ്മ മരിച്ചപ്പോള്‍ വീടുകളില്‍ ജോലി ചെയ്താണ് ഇവര്‍ ജിവിച്ചുപോന്നത്. പാലക്കാടുള്ള ഒരു വിട്ടില്‍ ജോലി ചെയ്യുമ്പോഴാണ് പത്രത്തിലെ പരസ്യം കണ്ടു അബ്ദുള്‍ റഹമാന്റെ അമ്മൂമ്മയെ പരിചരിക്കാനായി യുവതി ഭാരത്മാതാ കോളേജിന്റെ സമീപത്തുള്ള വിട്ടിലെത്തുന്നത്. ഇവിടെനിന്നും യുവതിയെ അബ്ദുള്‍ റഹമാന്റെ അമ്മ കാക്കനാട്ടുള്ള സ്വന്തം വീട്ടിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുവന്നു. ഇവരുടെ തൃക്കാക്കരയിലുള്ള വിട്ടിലും യുവതികളെയെത്തിച്ചു പെണ്‍വാണിഭം നടത്തിയിരുന്നതായി യുവതി പൊലീസിനു മൊഴി നല്കിയിടുണ്ട്. ഇവിടെ വച്ചു യുവതിയെയും വ്യഭിചാരത്തിനു നിര്‍ബന്ധിച്ചുവെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് അബ്ദുള്‍ റഹമാന്റെ അനുജത്തിയെ നോക്കാനായി കാക്കനാട്ടെ ഫ്‌ലാറ്റില്‍ യുവതിയെ ഇവര്‍ എത്തിച്ചു, ഇവിടെ വച്ച് ഇയാളുമായി യുവതി പ്രണയത്തിലാവുകയും തുടര്‍ന്ന് ഗര്‍ഭിണിയാവുകയും ചെയ്തു
അബ്ദുള്‍ റഹമാന്‍ പെണ്‍കുട്ടിയോട് ബന്ധം പുലര്‍ത്തിയത് ഇയാളുടെ അമ്മയുടെ മൗനനുവാദത്തോടെയായിരുന്നു. അവരും കാമുകനും തമ്മിലുള്ള ബന്ധത്തില്‍ തടസങ്ങള്‍ വരാതിരിക്കാനായിരുന്നു ഇത്. അബ്ദുള്‍ റഹമാന്റെ അമ്മയുടെ കാമുകന്‍ കൊച്ചിയിലെ ഒരു കോളാകമ്പനിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി 26 കാരനായ അരുണ്‍ എന്ന യുവാവും ഇവരുടെ കുടെയാണ് താമിസിച്ചു കൊണ്ടിരുന്നത്. ഇവിടെ വച്ചു പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഇത് അലസിപ്പിക്കാന്‍ അബ്ദുള്‍ റഹമാനും അമ്മയും നിര്‍ബന്ധിച്ചു, പക്ഷെ യുവതി വഴങ്ങാതെ വന്നപ്പോഴാണ് യുവതിയെ റയില്‍്‌വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു കടന്നുകളയാന്‍ ഇവര്‍ ശ്രമിച്ചത്. യുവതിയെ വ്യഭിചാരത്തിനു നിര്‍ബന്ധിച്ച കേസില്‍ അബ്ദുള്‍ റഹമാന്റെ അമ്മൂമ്മയേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കാന്‍ സാധ്യതയുണ്ട്
ഇരുപത്തൊന്നുകാരിയായ യുവതിയുടെ കാമുകന്‍ അബ്ദുള്‍ റഹമാനും കുടുംബവും അയല്‍പക്കക്കാരുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ല എന്നതിനാല്‍ ഇവിടുത്തെ കാര്യങ്ങള്‍ പലതും പുറംലോകം അറിഞ്ഞിരുന്നില്ല. യുവതി ഇന്‍ഫോപാര്‍ക്ക് പൊലീസില്‍ പരാതി നല്‍കിയതിനു ശേഷമാണ് കഥകള്‍ പുറത്തുവരുന്നത്. തന്റെയൊപ്പം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ അബ്ദുല്‍ റഹമാന്‍ ഇപ്പോള്‍ വരാമെന്നു പറഞ്ഞു മുങ്ങുകയായിരുന്നു എന്നാണു യുവതിയുടെ മൊഴി.
അബ്ദുള്‍ റഹമാന്റെ പിതാവ് വിദേശത്താണ്, ഇയാളുമായി പിരിഞ്ഞാണ് ഇപ്പോള്‍ ഇവര്‍ താമസിക്കുന്നത് എന്നറിയുന്നു . അബ്ദുള്‍ റഹമാന്റെ ബന്ധുക്കളില്‍ ചിലര്‍ തമിഴ് നാട്ടിലുണ്ട്. ഇയാള്‍ തമിഴ്‌നാട്ടിലേക്കു കടന്നകളഞ്ഞതായി പൊലീസ് സംശയിക്കുന്നുണ്ട്. ഗര്‍ഭിണിയായ യുവതി ഇപ്പോള്‍ കാക്കനാട്ടുള്ള ഒരു സന്നദ്ധ സംഘടനയുടെ സംരക്ഷണത്തിലാണുള്ളത്.


