വനിതാ ഹോസ്റ്റലിൽ രാത്രി ഒളിച്ചു കയറി: അറു പെൺകുട്ടികളുടെ പീഡനത്തിനിരയായ മുപ്പതുകാരൻ ഗുരുതരാവസ്ഥയിൽ; ലൈംഗികാവയവത്തിനു ഗുരുതര പരിക്ക്

ക്രൈം ഡെസ്‌ക്

ബാംഗ്ലൂർ: പെൺകുട്ടികളുടെ ഹോസ്റ്റലിൽ അർധരാത്രി ഒളിഞ്ഞു നോക്കാൻ കയറിയ യുവാവിനു കിട്ടിയത് എട്ടിന്റെ പണി. ഹോസ്റ്റൽ മുറിയുടെ കുളിമുറിയിൽ ഒളിഞ്ഞു നോക്കാൻ കയറി കുടുങ്ങിപ്പോയ യുവാവിനെയാണ് ആറു പെൺകുട്ടികൾ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്. ലൈംഗിക അവയവത്തിനു ഗുരുതരമായി പരിക്കേറ്റ യുവാവ് ബാംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 11 മുതൽ പുലർച്ചെ ആറു വരെ നീണ്ട ക്രൂരമായ പീഡനമാണ് യുവാവിനു നേരിടേണ്ടി വന്നത്. യുവാവ് മരിച്ചെന്നു കരുതി പെൺകുട്ടികൾ ചേർന്ന് യുവാവിനെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മജസ്റ്റിക് പൊലീസ് കേസെടുത്തെങ്കിലും പെൺകുട്ടികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. മജസ്റ്റിക്കിലെ സോഫ്റ്റ് വെയർ ഡെവലപ്‌മെന്റ് കമ്പനിയിലെ ജീവനക്കാരായ 25 പെൺകുട്ടികൾക്കായി ഇവിടെ കമ്പനി താമസ സൗകര്യം ഒരുക്കിയിരുന്നു. ഈ കമ്പനിയിലെ ജീവനക്കാരായ പെൺകുട്ടികളുടെ കുളിമുറിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സ്ഥിരമായി പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്നു പ്രതിയെ കണ്ടെത്താൻ പെൺകുട്ടികൾ മാസങ്ങളായി കഠിനപരിശ്രമത്തിലായിരുന്നു. ഇന്നലെ രാത്രിയിൽ പതിവ് പോലെ കുളിമുറിയുടെ ഷെഡിലൂടെ വലിഞ്ഞു കയറി യുവാവ് മൊബൈൽ ഫോണുമായി എത്തി. യുവാവിന്റെ കടന്നു വരവും ദൃശ്യങ്ങളും എല്ലാം പെൺകുട്ടികൾ ഹോസ്റ്റലിന്റെ പുറത്ത് സ്ഥാപിച്ച സി.സി.ടിവി ക്യാമറയിലൂടെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
കുളിമുറിയുടെ പുറത്തെത്തിയ യുവാവിനെ പെൺകുട്ടികൾ വട്ടം ചേർന്നു പിടിച്ചു. തുടർന്നു വലിച്ചിഴച്ച് മുറിയിൽ എത്തിച്ചു. വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റി കൈകാലുകൾ കട്ടിലിനോടു ചേർന്നു ബന്ധിച്ചു. തുടർന്നു പെൺകുട്ടികൾ ചേർന്ന് മാറിമാറി ഇയാളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിക്രൂരമായ പീഡനത്തെ തുടർന്നു ഗുരുതരാവസ്ഥയിലായ യുവാവിനെ പെൺകുട്ടികൾ കാറിൽ കയറ്റി റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തെ തുടർന്നു പെൺകുട്ടികൾ സ്ഥലത്തു നിന്നു രക്ഷപെട്ടു. യുവാവിന്റെ മൊബൈൽ ഫോൺ സിഗ്നൻ പിൻതുടർന്നാണ് പെൺകുട്ടികൾ താമസിച്ചിരുന്ന ഹോസ്റ്റലിൽ പൊലീസ് എത്തിയത്. സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പെൺകുട്ടികൾ നടത്തിയ ക്രൂരപീഡനം പുറം ലോകത്ത് അറിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top