സ്വന്തം ലേഖകൻ
കൊച്ചി: തൃപ്പൂണിത്തുറയിലെ ഖർവാപസി കേന്ദ്രത്തിൽ ഹിന്ദുമതത്തിലേയ്ക്കു തിരികെ എത്തിക്കുന്ന പെൺകുട്ടികളെ മയക്കുമരുന്ന നൽകി ലൈംഗിക പീഡനത്തിനു ഇരയാക്കുന്നതായി ഹൈക്കോടതിയിൽ സത്യാവാങ് മൂലം. തൃപ്പൂണിത്തുറയിലെ പീഡനക്കേന്ദ്രത്തിൽ നിന്നു പുറത്തിറങ്ങിയ മുൻ ഇൻസ്ട്രക്ടർ കൃഷ്ണകുമാർ സമർപ്പിച്ച സത്യവാങ് മൂലത്തിലാണ് ഇതു സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങളടങ്ങിയ സത്യവാങ് മൂലമാണ് ഇപ്പോൾ കൃഷ്ണകുമാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
മുസ്ലീം മതത്തിലേയ്ക്കു മതം മാറി പോയ പെൺകുട്ടികളെയാണ് ഇവിടെ പ്രധാനമായും എത്തിക്കുന്നത്. യോഗയും, ഹൈന്ദവ ദർശനങ്ങളും പകർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രത്തിൽ പെൺകുട്ടികളെ പാർപ്പിക്കുന്നത്. ഇവിടെ നിന്നു പെൺകുട്ടികൾ പുറത്തു പോയി രക്ഷപെടാതിരിക്കാൻ ഇവരുടെ നഗ്നചിത്രങ്ങൾ പകർത്തി കൈയ്യിൽ സൂക്ഷിക്കും. തടവിൽ നിന്നു രക്ഷപെടാൻ ശ്രമിച്ചാൽ നഗ്നചിത്രങ്ങൾ പുറത്തു വിടുമെന്നാണ് ഭീഷണി മുഴക്കുന്നതെന്നും സത്യവാങ് മൂലത്തിൽ പറയുന്നു. കേസിൽ കക്ഷിചേർക്കണമെന്നാവശ്യപ്പെട്ടാണ് കൃഷ്ണകുമാർ ഇപ്പോൾ സത്യവാങ് മൂലം സമർപ്പിക്കാൻ ഒരുങ്ങുന്നത്.
ഹിന്ദുത്വ പ്രചാരകരുടെ ഹിന്ദു ഹൈൽപ്പ് ലൈൻ വഴിയാണ് മതം മാറിയ പെൺകുട്ടികളെ തൃപ്പൂണിത്തുറയിലെ ഖർവാപസി കേന്ദ്രത്തിൽ എത്തിക്കുന്നത്.പതിനായിരം മുതൽ ലക്ഷങ്ങൾ വരെയാണ് പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നു ഖർവാപ്‌സി കേ്്രന്ദ്ം അധികൃതർ ഫീസായി ഈടാക്കുന്നത്. താമസത്തിനും, ഭക്ഷണത്തിനും എന്ന പേരിലാണ് ഇത്തരത്തിൽ അമിത ഫീസ് ഇവിടെ നിന്നും ഈടാക്കുന്നത്.
യോഗ കേന്ദ്രത്തിന്റെ നടത്തിപ്പുകാർക്കു സർക്കാരിലെയും പൊലീസിലെയും ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു. ഇവരുടെ വിവരങ്ങൾ പുറത്തു പറഞ്ഞാൽ തന്റെ ജീവന് പോലും ഭീഷണിയുണ്ടെന്നും കൃഷ്ണകുമാർ നൽകിയ സത്യവാങ് മൂലത്തിൽ വ്യക്തമായ സൂചന നൽകുന്നുണ്ട്.


