പറ്റ്‌ന: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചത് ചതിയിലൂടെയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസിന്റെ നുണകള്‍ ഉടന്‍ തന്നെ വെളിച്ചത്ത് വരുമെന്നും അതു തങ്ങളുടെ ഭാവി പോരാട്ടങ്ങളെ എളുപ്പമാക്കുമെന്നും ആദിത്യനാഥ് അഭിപ്രായപ്പെട്ടു. പാറ്റ്നയിലെ മഹാവീര്‍ ക്ഷേത്രത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആണ് യോഗി ആദിത്യനാഥ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. അതു അംഗീകരിക്കേണ്ടതുണ്ട്. എന്നാല്‍ തങ്ങള്‍ ജയിക്കുമ്പോള്‍ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുന്ന എതിരാളികള്‍ അവരുടെ വിജയം വരുമ്പോള്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഭരിച്ചിരുന്ന മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസാണ് സ്വന്തമാക്കിയത്. ചത്തീസ്ഗഡ്. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരകന്‍ ആയിരുന്നു യോഗി ആദിത്യനാഥ്.