അസ്വാഭാവികമായി പശുചത്താല്‍ ആവശ്യമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണം; സര്‍ക്കുലര്‍ ഇറക്കി യോഗി സര്‍ക്കാര്‍

പശുചത്താല്‍ ആവശ്യമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി കാരണം കണ്ടുപിടിക്കാമെന്നും നടപടികള്‍ സ്വീകരിക്കാമെന്ന് യോഗി സര്‍ക്കാരിന്റെ ഉത്തരവ്.പശുക്കള്‍ക്ക് സംരക്ഷണ കേന്ദ്രങ്ങള്‍ പണിയാനായി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് കോടികള്‍ അനുവദിച്ചതിന് പിന്നാലെ പശുക്ഷേമത്തിന് പുതിയ നിര്‍ദ്ദേശവുമായി യോഗി സര്‍ക്കാര്‍. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ മൃഗക്ഷേമവകുപ്പ്, ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും അയച്ചിട്ടുണ്ട്.നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഇരുപത്തിമൂന്ന് പേജുള്ള പട്ടികയാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രധാനമായും അഞ്ച് കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ തീര്‍പ്പ് വരുത്തിയിരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. പശുക്കള്‍ കൊല്ലപ്പെടുകയോ സ്വാഭാവികമായി ചാവുകയോ ചെയ്താല്‍ അതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുമ്പാകെ ഹാജരാക്കണം. സ്വാഭാവികമായി ചത്തതാണെങ്കില്‍ അക്കാര്യം ജനങ്ങളെ അറിയിക്കണം.പശു ചത്തതുമായി ബന്ധപ്പെട്ട് സംശയമോ ആരോപണമോ നിഴലിടുന്നുവെങ്കില്‍ ഉടന്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി കാരണം കണ്ടെത്തണം. അതേ സമയം ബുലന്ദ്ഷഹറില്‍ പശുവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

Top