എഴുപത് വയസ്സുള്ള ക്ഷേത്ര ജീവനക്കാരിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍; പോലീസിന്റെ പിടിയിലായത് ഇരുപത് വയസ്സുകാരന്‍

വൃദ്ധയായ ക്ഷേത്രജീവനക്കാരിയെ പീഡിപ്പിച്ച ശാന്തിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എഴുപത് വയസുള്ള വൃദ്ധയെയാണ് ഇരുപത്കാരനായ വൈശാഖ് പീഡിപ്പിച്ചതെന്നാണ് കേസ്. പൂജാരി അവധിയായതിനാല്‍ ഒരു ദിവസത്തെ പൂജയ്ക്കായി എത്തിയതായിരുന്നു വൈശാഖ്. സംഭവത്തിന് ശേഷം വിധവയായ ജീവനക്കാരി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു.

തുടര്‍ന്ന് ശനിയാഴ്ച ഇടുക്കി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരെ ഇവര്‍ വിവരം അറിയിച്ചു. ആശുപത്രി അധികൃതര്‍ വനിതാ പൊലീസിനെ അറിയിക്കുകയും മൊഴിയെടുത്ത ശേഷം സിഐയ്ക്ക് കേസ് കൈമാറുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ മുണ്ടക്കയത്തെ വീട്ടില്‍ നിന്നാണു വൈശാഖിനെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഇടുക്കി സിഐ: സിബിച്ചന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top