യുവാവ് കാമുകിയെയും സഹോദരി കാമുകനെയും കൂടെകൂട്ടി ഒപ്പം ഉമ്മയുമടക്കം അഞ്ചു പേര്‍ ഒളിച്ചോടി: കാസര്‍കോട് നടന്നത് കുടുംബ സമേതമുള്ള കൂട്ട ഒളിച്ചോട്ടം

കാസര്‍കോട്: യുവാവ് കാമുകിയെയും സഹോദരി കാമുകനെയും കൂടെകൂട്ടി മാതാവടക്കം അഞ്ചു പേര്‍ വീടുവിട്ടു. കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. സെല്‍യിസ് ഗേളിനെ കാണാതായതു സംബന്ധിച്ച് പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇബ്രാഹിം എന്ന യുവാവിനൊപ്പം പോയതാണെന്ന് കണ്ടെത്തി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇബ്രാഹിമിന്റെ സഹോദരി സുബൈദയും മാതാവും കൂടെപ്പോയിട്ടുണ്ടെന്നും സുബൈദ കാമുകനായ സുധാകരനെയും ഒപ്പം കൂട്ടിയിട്ടുണ്ടെന്നും ബോധ്യപ്പെടുകയായിരുന്നു. ഇവരെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയിരുന്നുവെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം.കാസര്‍കോട് നടന്നത് കുടുംബ സമേതമുള്ള കൂട്ട ഒളിച്ചോട്ടം

Top