പോലീസിന് നേരെ നഗ്നതാ പ്രദര്‍ശനം തെറി വിളി; ലോക്കപ്പിലെ യുവാക്കളുടെ പ്രകടനം കണ്ട് അന്തം വിട്ട് പോലീസ്

വെള്ളമടിച്ചാല്‍ പോലീസിനെ പേടി ഇല്ലാതാകുമോ? എന്നാല്‍ ചിലര്‍ക്ക് അങ്ങനെയാണ്. അത്തരത്തില്‍ ഒരു സംഭവമാണ് എറണാകുളം പള്ളുരുത്തി പോലീസ് സ്‌റേറഷനില്‍ കഴിഞ്ഞ ദിവസം രാത്രി അരങ്ങേറിയത്.

ബൈക്ക് യാത്രക്കാരായ ദമ്പതികളെ ആക്രമിച്ചതിന് മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടതില്‍ നിന്നാണ് സംഭവത്തിന്‍റെ തുടക്കം. പിടികൂടുമ്പോള്‍ തന്നെ പള്ളുരുത്തി സ്വദേശികളായ അജീഷ്, നിജില്‍, പെരുമ്പടപ്പ് സ്വദേശി സുള്‍ഫിക്കര്‍ എന്നിര്‍ മദ്യലഹരിയില്‍ ആയിരുന്നു. ലോക്കപ്പില്‍ കയറ്റിയതോടെ പ്രതികളുടെ മട്ടും സ്വഭാവവും മാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെവി പൊട്ടുന്ന തെറിവിളികളോടെയാണ് തുടക്കം. പോലീസുകാരെ മൂവരും ചേര്‍ന്ന് കാതുപൊട്ടുന്ന തെറി വിളിച്ചു. പിന്നെ വസ്ത്രങ്ങള്‍ ഓരോന്നായി ഊരിയെറിയാന്‍ തുടങ്ങി.

$പോലീസുകാര്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനവും ഈ ചെറുപ്പക്കാര്‍ നടത്തി. ലോക്കപ്പ് മുറിക്കകത്തെ പൈപ്പ് കണക്ഷനും ബക്കറ്റും അടങ്ങുന്ന സാധന സാമഗ്രികളെല്ലാം ഇവര്‍ നശിപ്പിക്കുകയും ചെയ്തു. ദമ്പതികളെ ആക്രമിച്ച കേസിന് പുറമേ പൊതുമുതല്‍ നശിപ്പിച്ചതിനും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മാത്രമല്ല മുന്‍പേ തന്ന ഇക്കൂട്ടത്തിലെ രണ്ട് പേര്‍ക്കെതിരെ ലഹരിമരുന്ന് കേസുകള്‍ നിലവിലുണ്ട്. ഇത്രയേറെ അക്രമം പോലീസ് സ്‌റേറഷന് അകത്ത് കാട്ടിയ മൂവരുടേയും പോലീസ്കാര് നന്നായി തലോടി വിട്ടിട്ടുണ്ടാകും എന്ന കാര്യത്തില്‍ സംശയം ഇല്ല.

Top