സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥ് എന്ന സിനിമയുടെ ലൊക്കേഷനിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവ് ചോദിച്ചെത്തിയത്.
ധ്യാന്‍ ശ്രീനിവാസന്‍, രണ്‍ജി പണിക്കര്‍, മണിയന്‍പിള്ള രാജു, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
പിരിവായി വന്‍തുക നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍മ്മാതാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍മ്മാതാവ് ഇതിനു വഴങ്ങിയില്ല. തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ആവശ്യപ്പെട്ട തുക പിരിവായി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കൊടിയുമായി ലൊക്കേഷനിലെത്തി ചിത്രീകരണം തടസ്സപ്പെടുത്തുകയായിരുന്നു. എട്ടോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ഷൂട്ടിങ്ങ് നടത്തുന്നത് പൊതുജനത്തിന് തടസ്സമാവുന്നുണ്ടെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ലൊക്കേഷനിലേക്ക് ഇരച്ചു കയറിയത്. പന്ത്രണ്ടോളം താരങ്ങള്‍ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് പ്രവര്‍ത്തക സംഘം എത്തിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രീകരണം പൂര്‍ത്തിയാക്കാതെ സിനിമാസംഘം ലൊക്കേഷനില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ സംഘം നശിപ്പിച്ചതായും പരാതിയുണ്ട്.
ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നിര്‍മ്മാതാവ് പത്തനാപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


