കൂടപ്പിറപ്പിനെ നിരന്തരം ശല്യം ചെയ്ത ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതിന് സഹോദരന് നഷ്ടമായത് സ്വന്തം ജീവൻ…

കൂടപ്പിറപ്പിനെ നിരന്തരം ശല്യം ചെയ്ത ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതിന് സഹോദരന് നഷ്ടമായത് സ്വന്തം ജീവൻ.സഹോദരിയെ ശല്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്തതില്‍ മര്‍ദ്ദമേറ്റ സഹോദരനാണ് മരണത്തിനു കീഴടങ്ങിയത്. ഇരിങ്ങാലക്കുട സ്വദേശി സുജിത് വേണുഗോപാലാണ് മരിച്ചത്. സുജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഞായറാഴ്ച്ച വൈകീട്ട് 6 മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഓട്ടോറിക്ഷാപേട്ടയില്‍ വച്ച്‌ ഓട്ടോഡ്രൈവര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ചത്. മാരാകായുധം ഉപയോഗിച്ച്‌ മര്‍ദ്ദിച്ചതിനേ തുടര്‍ന്ന് അബോധാവസ്ഥയിലായ സുജി ത്തിനേ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്ലും നില ഗുരുതരമായതിനാല്‍ പിന്നീട് സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്കും മാറ്റിയിരുന്നു. ഇവിടെ വെച്ച്‌ സുചിത്തിന്റെ അന്ത്യം സംഭവിക്കുക ആയിരുന്നു. സുജിത്തിന്‍റെ സഹോദരിയെ മിഥുന്‍ എന്ന ഓട്ടോ ഡ്രൈവര്‍ നിരന്തരമായി ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്യാനായി കഴിഞ്ഞ ഞായാറാഴ്ച ഇരിങ്ങാലക്കുട ബസ്റ്റാഡിന്‍ വച്ച് മിഥുനും സുജിത്തും തമ്മില്‍ വാക് തര്‍ക്കമുണ്ടായി. പിന്നീട് വാക് തര്‍ക്കം കൈയ്യാങ്കളിയിലേക്ക് കലാശിക്കുകയായിരുന്നു. സംഭവമുമായി ബന്ധപ്പെട്ട് മിഥുന്‍ ഒളിവിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വിദേശത്ത് ജോലി ചെയ്തിരുന്ന സുജിത്ത് നാട്ടിലെത്തിയ ശേഷം കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനര്‍ ആയി ജോലി നോക്കിവരികയായിരുന്നു. ‘അമ്മ അരുണ , സഹോദരി സുവര്‍ണ്ണ

Top