അച്ഛനെ കാണണം… ഒപ്പം ലാലേട്ടനോടൊപ്പം ഒരു സെല്‍ഫി!

മിനിസ്ക്രീന്‍ പ്രേഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേഷകര്‍ക്കും ഏറെ ഇഷ്‍ട്ടപ്പെട്ട താരമാണ് കൃഷ്ണകുമാര്‍. അദ്ദേഹത്തിന്‍റെ കുടുംബവും പ്രേഷകര്‍ക്ക് സുപരിചിതമാണ്. കൃഷ്ണകുമാറിന്‍റെ മകള്‍ ലാലേട്ടനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം.

മോഹന്‍ലാല്‍ ലാല്‍ ജോസ് ചിത്രത്തിലാണ് കൃഷ്ണകുമാര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. അച്ഛനെ കാണാനെന്നും പറഞ്ഞ് സെറ്റിലെത്തിയ അഹാനയുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് കൃഷ്ണകുമാറിന്റെ മൂത്തപുത്രിയായ അഹാന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് അഹാന സിനിമയിലേക്കെത്തിയത്. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച അഹാന ഇപ്പോള്‍ നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയായാണ് അഹാന വേഷമിടുന്നത്. വെളിപാടിന്‍റെ പുസ്തകം എന്ന സിനിമയുടെ ലൊക്കേഷനിലെത്തിയാണ് അഹാന ലാലേട്ടനോടൊപ്പം ഉള്ള ഫോട്ടോ എടുത്തത്.

Top