ഇതൊരു നടിയുടെ ഫോട്ടോ ആണ്. കണ്ടാല്‍ ആണ്‍വേഷം കെട്ടിയ പെണ്ണാണന്നുപോലും തോന്നിക്കാത്ത മേക്കോവര്‍.താരത്തിന്‍റെ കടുത്ത ആരാധകര്‍ക്ക് പോലും മനസിലാകില്ല ഇത് ആരാണന്ന്. സസ്‌പെന്‍സ് പൊളിക്കുന്നു, നടി വിദ്യ ബാലനാണ് ഈ ചിത്രത്തില്‍ ഉള്ളത്. കുറച്ചു നാളായി ഇന്‍സ്റ്റഗ്രാം പേജിലൂടെ ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടിരിയ്ക്കുകയാണ് വിദ്യ. അങ്ങനെ പങ്കുവച്ച ഒരു ചിത്രമാണിത്. തന്‍റെ ഏറ്റവുമാദ്യത്തെ വേഷം എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം വിദ്യ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.
കഹാനിയിലൂടെയും ഡേര്‍ട്ടി പിക്ചറിലൂടെയുമെല്ലാം പ്രേഷകരെ വിസ്മയിപ്പിച്ച വിദ്യ തന്‍റെ ആദ്യത്തെ വേഷത്തിന് ഇത്തരം മേക്കോവര്‍ നടത്തിയത്കണ്ട് ആശ്ചര്യപ്പെടുകയാണ് ആരാധകര്‍.
നവാഗതനായ സുരേഷ് തിവാനി സംവിധാനം ചെയ്യുന്ന തുംഹാരി സുലു എന്ന ചിത്രത്തിലാണ് വിദ്യ ഇപ്പോള്‍ അഭിനയിക്കുന്നത്. ലാഹേ രഹോ മുന്ന ഭായിയ്ക്ക് ശേഷം വിദ്യ വീണ്ടും ആര്‍ജെ ആയി എത്തുന്ന ചിത്രമാണ് തുംഹാരി സുലു. ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യും.


