പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി സിനിമയിലേക്കെത്തുന്നത് ഏറെ നാളായി എല്ലാവരും കാത്തിരിക്കുന്ന കാര്യമാണ്. മുമ്പ് പലതരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും കല്യാണി സിനിമയിലഭിനയിക്കാന്‍ പോവുന്ന വാര്‍ത്ത ദേശീയ മാധ്യമം പുറത്ത് വിട്ടിരിക്കുകയാണ്.
കല്യാണിയുടെ അരങ്ങേറ്റ ചിത്രം മലയാളത്തില്‍ അല്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്. തെലുങ്ക് സിനിമയിലായിരിക്കും കല്യാണി അഭിനയിക്കാന്‍ പോവുന്നത്.
തെലുങ്കിലെ പ്രമുഖ നടന് നാഗര്‍ജുനയുടെ ഇളയമകന് അഖില്‍ അഖിനേനിയാണ് കല്യാണിയുടെ നായകനായി എത്തുന്നതെന്നാണ് പുറത്ത് വന്ന വാര്‍ത്തയില്‍ പറയുന്നത്.

അമ്മയുടെ സൗന്ദര്യവും കൃപയും ശോഭയും നേടുക എന്ന നിരന്തര പരിശ്രമമാണ് എന്റെ ജീവിതം. ഒരു നാള് അത് ലഭിയ്ക്കുമെന്നാണ് പ്രതീക്ഷ അമ്മയെ പോലെ താനും ശോഭിക്കുമെന്ന് ഒരു മാതൃദിനത്തില്‍ കല്ല്യാണി കുറിച്ചിരുന്നു. ആ വാക്കുകളാണ് ഇപ്പോ സഫലമാകാന്‍ പോവുന്നത്.
മലയാളത്തിലെ മുഖ്യധാര നായികയായിരുന്നപ്പോഴായിരുന്നു സംവിധായകന് പ്രിയദര്‍ശനെ ലിസി വിവാഹം കഴിച്ചിരുന്നത്. വിവാഹ ശേഷ സിനമയില്‍ നിന്നും മാറി നിന്ന ലിസി തന്റെ ആഗ്രഹങ്ങളെല്ലാം മകളിലുടെ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ്.


