ചെണ്ടകൊട്ടുന്ന കണ്ണന്‍; വൈറലായി ഫോട്ടോകള്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് കാളിദാസന്‍. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കാറുമുണ്ട്.

കഴിഞ്ഞ ദിവസമാണ് അച്ഛനൊപ്പം ചെണ്ട കൊട്ടുന്ന കൊച്ചു കണ്ണന്റെ ഫോട്ടോ കാളിദാസന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം തന്നെ ഫോട്ടോയ്ക്ക് അന്‍പതിനായിരത്തോളം ലൈക്കുകള്‍ ലഭിച്ചു. നിരവധി കമന്‍റെുകളും വന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരമാണ് കാളിദാസന്‍. ജയറാമിനൊപ്പം ബാലതാരമായി സിനിമയിലേക്കെത്തിയ കാളിദാസന്‍ നായകനായി അരങ്ങേറുന്ന സിനിമ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

KANNAN2

ജയറാം നായകനായ കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ മകനായി വേഷമിട്ടാണ് കണ്ണന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. മികച്ച പ്രകടനം തന്നെയാണ് കാളിദാസന്‍ ഈ ചിത്രത്തില്‍ കാഴ്ച വെച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സിബി മലയില്‍ ചിത്രമായ എന്‍റെ വീട് അപ്പൂന്‍റെം എന്ന സിനിമയിലും അച്ഛന്‍റെ മകനായിത്തന്നെ കണ്ണനെത്തി. ഈ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും കാളിദാസന്‍ സ്വന്തമാക്കി.

Top