കൊല്‍ക്കത്ത: മോഡല്‍ സോണികാ സിംഗ് മരിക്കാനിടയായ റോഡ് ആക്സിഡന്റെുമായി ബന്ധപ്പെട്ട് പ്രമുഖ ബംഗാളി നടനായ വിക്രം ചാറ്റര്‍ജിയെ പോലീസ് അറസ്റ്റ് ചെയ്തു.ബംഗാളി മോഡലായ സോണിക സിംഗ് ചൗഹാൻ മരിച്ച് രണ്ടരമാസം പിന്നിടുമ്പോളാണ് പോലീസ് വിക്രം ചാറ്റർജിയെ അറസ്റ്റ് ചെയ്യുന്നത്. സൗത്ത് കൊൽക്കത്തയിലെ കസബയിൽ ഒരു ഷോപ്പിങ് മാളിന് മുന്നിൽ വെച്ചാണ് പോലീസ് ചാറ്റർജിയെ അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 29 ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. കേസ് അട്ടിമറിക്കാൻ ശ്രമം നടന്നതടക്കം ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കഥകളാണ് പുറത്ത് വരുന്നത്.

2017 ഏപ്രിൽ 28ന് പുലര്‍ച്ചെയാണ് വിക്രം ചാറ്റര്‍ജി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. വിക്രം ചാറ്റര്‍ജിയും മോഡലായ സോണികാ സിംഗും കൂട്ടുകാരും പബ്ബില്‍ നിന്നും തിരിച്ചുവരുമ്പോളാണ് അപകടം ഉണ്ടായത്. കാര്‍ ഓടിച്ചിരുന്നത് വിക്രം ചാറ്റര്‍ജിയായിരുന്നു. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.
വണ്ടിയോടിക്കുന്ന സമയത്ത് വിക്രം ചാറ്റർജി മദ്യപിച്ചിരുന്നതായി സംശയം തോന്നിയിരുന്നു. ഇത് സോണികയുടെ ബന്ധുക്കളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇങ്ങനെ ഒരു കാര്യം വിക്രം ചാറ്റർജി പാടേ നിഷേധിച്ചു. താൻ മദ്യപിച്ചിരുന്നില്ല എന്നാണ് ചാറ്റര്‍ജി പറഞ്ഞത്. എന്നാൽ പിന്നീട് നടന്ന പരിശോധനയിൽ നടൻ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.

വിക്രം ചാറ്റർജിക്കൊപ്പം മുൻസീറ്റിലായിരുന്നു സോണിക സിംഗ് ഇരുന്നിരുന്നത്. അപകടം നടക്കുമ്പോൾ കാർ 100 കിലോമീറ്ററിലധികം സ്പീഡിലായിരുന്നു. അശ്രദ്ധയും അമിതവേഗവുമാണ് അപകട കാരണം എന്നാണ് പോലീസിന്റെ പ്രഥമ റിപ്പോർട്ട്. അമിത വേഗതയില്‍ വന്ന കാര്‍ ഡീവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് അടുത്തുള്ള കടയില്‍ ഇടിച്ചാണ് തലകീഴായി മറിഞ്ഞത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ സോണിക സിംഗിന്റെ ജീവന് രക്ഷിക്കാനായില്ല. ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിടുകയായിരുന്നു. മറ്റൊരു കാറുമായി കൂട്ടിയിടി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് നടന്റെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ സി സി ടി വി ദൃശ്യങ്ങളില്‍ അങ്ങനെയൊരു വാഹനം ഉളളതായി പോലീസിന് തെളിവ് കിട്ടിയിട്ടില്ല.
അശ്രദ്ധയോടെ വണ്ടിയോടിച്ച് ആളെ കൊന്നതിന് 304 എ പ്രകാരമാണ് വിക്രം ചാറ്റർജിക്കെതിരെ ആദ്യം കേസെടുത്തത്. പിന്നീടത് 304 ആക്കി മാറ്റുകയായിരുന്നു. രാത്രി മുഴുവൻ സോണിയയ്ക്കൊപ്പം വിക്രം പാർട്ടിയിലായിരുന്നു. നന്നായി മദ്യപിച്ചിരുന്നു. ഉറങ്ങിയിരുന്നില്ല. സംഭവം നടക്കുമ്പോൾ വണ്ടിയോടിക്കാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല വിക്രം എന്നാണ് മെഡിക്കൽ റിപ്പോർട്ട്.
കൊല്ലപ്പെട്ട സോണിയയുടെ വിവാഹം ഈ വർഷം നടക്കാനിക്കുകയായിരുന്നു. സാഹേബ് ബട്ടാചാര്യയാണ് വരൻ. സാഹേബും സോണിയയും ഏറെ നാളായി പ്രണയത്തിലാണ്. ബംഗാൾ ഫിലിം ഇൻഡസ്ട്രിയിൽ ഈ കാര്യം എല്ലാവർക്കും അറിയുന്നതുമാണ്. വിവാഹം ഉറപ്പിച്ച സോണിയയുമായി വിക്രമിനെന്താണ് പാതിരാത്രിയിൽ കാര്യമെന്ന് സോണിയയുടെ സുഹൃത്തുക്കൾ ചോദ്യം ഉയർത്തിയിട്ടുണ്ട്.


