പ്രണയം വീട്ടിലറിഞ്ഞു: 22 വര്‍ഷം മകളോട് പിതാവിന്റെ കണ്ണില്ലാത്ത ക്രൂരത

അര്‍ജന്റീന: പ്രണയിച്ചതിന്റെ പേരില്‍ സ്വന്തം മകളോട് പിതാവിന്റെ കണ്ണില്ലാത്ത ക്രൂരത. 20 വര്‍ഷമാണ് മകളെ ചങ്ങലയ്ക്കിട്ടുകൊണ്ട് അച്ഛന്‍ പ്രതികാരം ചെയ്തത്.നല്ല ജീവിതം മുഴുവന്‍ ചങ്ങലയില്‍ തളച്ച് തീര്‍ന്ന മറൈസ അല്‍മിറോണ്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ചങ്ങലയില്‍ നിന്നും സ്വതന്ത്രയായപ്പോള്‍ പ്രായം 42 ആയിരുന്നു. ഇരുപതാമത്തെ വയസ്സിലാണ് മറൈസ തടവിലാകുന്നത്.

ഒരു ആണ്‍സുഹൃത്തുണ്ടെന്ന കാരണം പറഞ്ഞായിരുന്നു അച്ഛന്‍ മറൈസയെ തടവിലാക്കിയത്.എട്ട് വര്‍ഷത്തിന് ശേഷം അച്ഛന്‍ മരിച്ചെങ്കിലും സഹോദരനും പിതാവിന്റെ രീതി തന്നെ പിന്തുടരുകയായിരുന്നു. ആറ് സഹോദരങ്ങളായിരുന്നു മറൈസയ്ക്കുള്ളത്.

എല്ലാവരുടെയും അറിവോടെയായിരുന്നു സംഭവം. ഒരു അയല്‍വക്കക്കാരി സംഭവം പൊലീസിനെ അറിയിച്ചതോടെയാണ് പുറം ലോകത്തെ ഞെട്ടിച്ചുകൊണ്ട് വാര്‍ത്ത പുറത്തായത്. നേരത്തെയും സംഭവം പൊലീസിലറിയിച്ചിരുന്നെങ്കിലും പൊലീസ് കാര്യമാക്കിയിരുന്നില്ലെന്നാണ് വിവരം.

തീര്‍ത്തും അവശയായ നിലയിലായിരുന്നു മറൈസയെ പൊലീസ് കണ്ടെത്തിയത്.ഇരുപത് വര്‍ഷത്തെ തടവ് ജീവിതം അവരുടെ മനസ്സിന്റെ താളം തെറ്റിച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.സഹോദരിയുടെ മാനസിക നില ശരിയല്ലാത്തതിനാലാണ് തടവില്‍ പാര്‍പ്പിച്ചതെന്നാണ് സഹാദരന്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Latest
Widgets Magazine