പുതിയ ചലഞ്ചുമായി കോഹ്‌ലി; ഏറ്റെടുത്ത് രാഹുല്‍… 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പുതിയ ചലഞ്ചുകള്‍ക്ക് തുടക്കം കുറിക്കുന്ന താരമാണ് നായകന്‍ വിരാട് കോഹ്‌ലി. കഴിഞ്ഞ തവണ ഫിറ്റ്‌നസ് ചലഞ്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോഹ്‌ലി വെല്ലുവിളിച്ചിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴചയും ഇല്ലാത്ത താരമാണ് കോഹ്‌ലി. നായകന്റെ അതേ ഫിറ്റ്‌നസ് കാഴ്ചപ്പാട് തന്നെയാണ് കെ എല്‍ രാഹുലും. രണ്ടുപേരും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്.

അതുകൊണ്ടുതന്നെ പുതിയ ഫിറ്റ്‌നസ് ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് രണ്ട് താരങ്ങളും. കരിയറിന്റെ വ്യത്യസ്ത സമയങ്ങളില്‍ കോഹ്‌ലിയും, കെ എല്‍ രാഹുലും എടുത്ത ത്രീ റണ്‍സ് ചലഞ്ചാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്. വിക്കറ്റിനിടയില്‍ റണ്‍സ് എടുക്കാന്‍ ഓടുമ്പോള്‍ ഏറ്റവും വേഗത ആര്‍ക്കാണ് എന്ന് തെളിയ്ക്കുകയാണ് പുതിയ ചലഞ്ച്. അഞ്ച് മാസം മുമ്പാണ് കോഹ്‌ലി ചലഞ്ച് ഏറ്റെടുത്തത്.

മൂന്ന് റണ്‍സ് നേടാന്‍ ഇന്ത്യന്‍ നായകന്‍ എടുത്തത് 8.9 സെക്കന്‍ഡ് സമയമാണ്. കെ എല്‍ രാഹുലും ഇതേ ചലഞ്ച് ഏറ്റെടുത്തു. പത്ത് സെക്കന്‍ഡില്‍ മൂന്ന് റണ്‍സ് എടുക്കാന്‍ സാധിക്കുമോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. 10.1 സെക്കന്‍ഡ് എടതുത്താണ് രാഹുല്‍ ചലഞ്ച് പൂര്‍ത്തിയാക്കിയത്. രണ്ടുപേരുടേയും ചലഞ്ചിന് ശേഷം പ്രതികരണവുമായി ആരാധകരും രംഗത്തെത്തി. എട്ട് സെക്കന്‍ഡില്‍ ഓടിയെത്തിയ കോഹ്‌ലിയെ കണ്ട് പഠിക്കാനാണ് ചലഞ്ച് കണ്ടശേഷം ആരാധകര്‍ രാഹുലിനോട് വ്യക്തമാക്കിയത്. അതേസമയം, ധോണിക്ക് ആറ്, ഏഴ് സെക്കന്‍ഡില്‍ മൂന്ന് റണ്‍സ് ഓടി നേടാന്‍ സാധിക്കുമെന്ന് ആരാധകര്‍ പറയുന്നു.

Latest
Widgets Magazine