ശരദ് പവാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു

മുംബൈ: മന്ത്രിമാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പദവികളില്‍നിന്ന് മാറിനില്‍ക്കണമെന്ന് ലോധ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശരദ് പവാര്‍ സ്ഥാനം ഒഴിഞ്ഞു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷസ്ഥാനത്ത് നിന്നാണ് ശരദ് പവാര്‍ രാജിവെച്ചത്.

മുംബൈയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ശരദ് പവാര്‍ രാജിപ്രഖ്യാപനം നടത്തിയത്. 70 വയസ്സുകഴിഞ്ഞവര്‍ ക്രിക്കറ്റ് ഭരണാധികാരികള്‍ ആകരുതെന്നാണ് ലോധ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. രാഷ്ട്രീയ നേതാക്കള്‍ ക്രിക്കറ്റ് ബോര്‍ഡുകളുടെ തലപ്പത്ത് വേണ്ട എന്നും മുന്‍ മന്ത്രിമാര്‍ ഭാരവാഹികളാകരുത് എന്നും ലോധ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പവാര്‍ സ്ഥാനമൊഴിയുന്നത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും മുന്‍ അധ്യക്ഷനാണ് എന്‍സിപി നേതാവ് കൂടിയായ ശരദ് പവാര്‍.

Latest
Widgets Magazine