കൊച്ചുമകൻ ഇഷാനോടൊപ്പം പന്ത് തട്ടി മുഖ്യമന്ത്രി

റഷ്യയിൽ ലോകകപ്പിന് ഇന്ന് തിരശ്ശീല ഉയരുമ്പോൾ ലോകമെമ്പാടും അതിന്റെ ആവേശത്തിലാണ്. ഇങ്ങ് കേരളത്തിലും ആ ആവേശത്തിന്റെ അലയൊലികൾ വീശുന്നുണ്ട്. ഈ ആവേശം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചുമകൻ ഇഷാനോടൊപ്പം പന്തുതട്ടുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. കാൽപ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാർവലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല. ഫുട്‌ബോൾ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടിൽ കോർക്കുന്ന കായിക വിനോദമാണ്. അതിനു ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ല, മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം :

കാൽപ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാർവലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല. ഫുട്‌ബോൾ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടിൽ കോർക്കുന്ന കായിക വിനോദമാണ്. അതിനു ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ല.
ഫുട്‌ബോൾ എന്ന ഒറ്റ വികാരത്തിലേക്ക് ലോക ജനത ഒന്നിച്ചെത്തുന്ന, റഷ്യയിൽ വിശ്വഫുട്ബോൾ മഹോത്സവത്തിന് അരങ്ങുണരുന്ന മുഹൂർത്തത്തിനായി ലോകം കണ്ണുനട്ടിരിക്കുന്ന ഈ സവിശേഷ വേളയിൽ, ലോകകപ്പിന്റെ 32 നാളുകളിലേക്ക്; ആവേശത്തിലേക്കും ഉദ്വേഗത്തിലേക്കും പ്രതീക്ഷയിലേക്കും….. ഫുട്‌ബോൾ പ്രേമികൾക്കൊപ്പം, കൊച്ചു മകൻ ഇഷാനോടൊപ്പം …..

Latest
Widgets Magazine