ദേശിയ പതാകക്കൊപ്പം പാര്‍ട്ടികൊടി കെട്ടിയതിന് രണ്ട് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു; ദേശസ്‌നേഹം വീമ്പിളക്കുന്നവര്‍ ദേശവിരുദ്ധരാകുമ്പോള്‍

പെരിന്തല്‍മണ്ണ:സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാകയോട് അനാദരവു കാട്ടിയ സംഭവത്തില്‍ അറസ്റ്റിലായത് രണ്ട ബിജെപി പ്രവര്‍ത്തകര്‍. ആനമങ്ങാട് വളാംകുളം സ്വദേശികളായ ബംഗ്ലാവില്‍ അരവിന്ദന്‍ (40), കണക്കുപള്ളിയാലില്‍ രതീഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദേശീയപതാകയുടെ അടിയില്‍ ബിജെപിയുടെ കൊടി കെട്ടി അനാദരവ് കാണിച്ചെന്നാണു കേസ്. സ്വാതന്ത്ര്യദിനത്തില്‍ രാവിലെ വളാംകുളത്താണ് സംഭവം.

ബിജെപിയുടെ ചിഹ്നമുള്ള കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്തുകയും അതിനു താഴെയായി ബിജെപിയുടെ കൊടി കെട്ടുകയുമായിരുന്നു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പെരിന്തല്‍മണ്ണ പൊലീസ് ഇരുകൊടികളും അഴിച്ചെടുത്ത് രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.

കോട്ടയം ജില്ലയിലെ വെളിയന്നൂരിലും ദേശീയ പാതാകയും പാര്‍ട്ടി പതാകയും കൂട്ടിക്കെട്ടി. വെളിയന്നൂര്‍ വില്ലേജ് ഓഫിസിനു സമീപമാണ് സംഭവം. പടം വാട്‌സാപ്പില്‍ പ്രചരിച്ചതോടെ മാധ്യമ പ്രവര്‍ത്തകര്‍ സ്ഥത്തെത്തി .ഇതോടെ വാട്‌സാപ്പില്‍ നിന്ന് ചിത്രം മാറ്റി. കൊടിമരത്തില്‍ നിന്ന് പതാകയും അഴിച്ചുമാറ്റി.

Top