പുരാവസ്തുതട്ടിപ്പ് കേസ്; കെ സുധാകരന്‍ പറഞ്ഞത് പച്ചക്കളളം; ചിത്രങ്ങള്‍ പുറത്ത്?

കൊച്ചി: പുരാവസ്തുതട്ടിപ്പ് കേസില്‍ രണ്ടാം പ്രതി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റെന്ന് തെളിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. കേസിലെ ഒന്നാംപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍വച്ച് പരാതിക്കാരനെയും ജീവനക്കാരെയും ദൂരെനിന്ന് കണ്ടുവെന്നാണ് കെ സുധാകരന്‍ ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ മോന്‍സണിന്റെ മുന്‍ ജീവനക്കാരന്‍ ജെയ്സണിനും കേസിലെ പരാതിക്കാരന്‍ അനൂപ് മുഹമ്മദിനുമൊപ്പം സുധാകരന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ജെയ്സണിനൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രവും അനൂപുമൊത്ത് അടുത്തിരിക്കുന്ന ചിത്രവുമാണ് പുറത്തുവന്നത്.

Read also: അഞ്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; അധ്യാപകന്‍ പിടിയില്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരുതവണ മോന്‍സണിന്റെ വീട്ടില്‍വച്ച് പരാതിക്കാരനെയും ജീവനക്കാരെയും ദൂരെനിന്ന് കണ്ടുവെന്നാണ് കെ സുധാകരന്‍ ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇവര്‍ അകലെ മാറി സോഫയില്‍ ഇരിക്കുകയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ഇവരുമായി താന്‍ സാംസാരിച്ചിട്ടില്ലെന്നും സുധാകരന്‍ അവകാശപ്പെട്ടു. സുധാകരനെ മോന്‍സണുമായി പരിചയപ്പെടുത്തിയ എബിനൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നു. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കേസിലെ പരാതിക്കാരന്‍ കോഴിക്കോട് സ്വദേശി എം ടി ഷെമീര്‍ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും.

Top