ബേബി ഷവര്‍ ചിത്രങ്ങളും പുറത്തുവിട്ട് കുഞ്ചാക്കോ ബോബന്‍; ഏറ്റെടുത്ത് ആരാധകര്‍

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. ഏപ്രില്‍ 18നായിരുന്നു താന്‍ ഒരു ആണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം താരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ ബേബി ഷവറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് ചാക്കോച്ചന്‍. കുട്ടി ജനിച്ചതിന് ശേഷം, മുന്‍പ് നടത്തിയ ബേബി ഷവറിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറക്കുന്നത്. 2005 ഏപ്രിലില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഏപ്രിലില്‍ തന്നെയാണ് പ്രിയയുടെ ജന്മദിനവും. അതേ മാസത്തില്‍ കുഞ്ഞു പിറന്നതോടെ ചാക്കോച്ചനും കുടുംബത്തിനും സന്തോഷങ്ങളുടെ മാസമായി മാറുകയാണ് ഈ ഏപ്രില്‍.

Top