സിനിമയ്ക്കു വേണ്ടി ചെയ്തതോ മേക്കപ്പോ അല്ല; നടി കൃഷ്ണപ്രഭ മൊട്ടയടിച്ചതിന്റെ പിന്നിലെ കഥ…

നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയാണ് പുതിയ രൂപം കണ്ട് അമ്പരന്നിരിക്കുകയാണ് നടിയുടെ ആരാധകര്‍. ഭംഗിയായി വെട്ടിയിരുന്ന തന്റെ മുടി എടുത്തുകളഞ്ഞ് മൊട്ടയടിച്ച ലുക്കിലാണ് കൃഷണപ്രഭ ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സിനിമക്കു വേണ്ടിയുള്ള പുതിയ ഗെറ്റപ്പ് ആണോ എന്നും ചിലര്‍ ചോദിച്ചു. എന്നാല്‍ മേക്കപ്പോ സിനിമക്കു വേണ്ടിയുള്ള ലുക്കോ അല്ല, സംഭവം ഒറിജിനലാണ്. തല മൊട്ടയടിക്കാനുള്ള കാരണം തിരക്കിയപ്പോള്‍ കുടുംബസമേതം തിരുപ്പതി ദര്‍ശനത്തിന് പോയപ്പോഴാണ് താരം തന്റെ മുടി കളഞ്ഞതെന്ന് ആരാധകര്‍ അറിയുന്നത്. ”നേര്‍ച്ചയൊന്നുമില്ല. എല്ലാ വര്‍ഷവും തിരുപ്പതിയില്‍ പോകാറുണ്ട്. ഭഗവാന്റെ കൃപകൊണ്ട് എല്ലാ അനുഗ്രഹവുമുണ്ട്.

ജെയ്നിക ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ നന്നായി പോകുന്നു. ദൈവാനുഗ്രഹത്തില്‍ അഭിനയരംഗത്തും പ്രോഗ്രാമുകളും എല്ലാം നന്നായി ലഭിക്കുന്നുണ്ട്” കൃഷ്ണപ്രഭ പറയുന്നു. താന്‍ എല്ലാ വര്‍ഷവും തിരുപ്പതിയില്‍ പോകാറുണ്ടെന്നും തന്റെ ചേട്ടന്‍ എല്ലാ വര്‍ഷവും മൊട്ടയടിക്കുന്നതാണെന്നും കൃഷ്ണപ്രഭ പറയുന്നു. ഇതിനു മുന്‍പ് തിരുപ്പതിയില്‍ പോയിരുന്നപ്പോള്‍ കൃഷ്ണപ്രഭയുടെ അമ്മയും മൊട്ടയടിച്ചിരുന്നു.

ഇത്തവണ മൂന്ന് പേരും ഒരുമിച്ച് തല മൊട്ടയടിച്ചാണ് തിരിച്ചെത്തിയതെന്ന് കൃഷ്ണപ്രഭ പറയുന്നു. മുന്‍പ് തനിക്ക് തല മൊട്ടയടിക്കാന്‍ പേടി ആയിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ധൈര്യം വന്നെന്നും കൃഷ്ണപ്രഭ പറഞ്ഞു. നടിയും അവതാരകയും കൃഷ്ണപ്രഭയുടെ അടുത്ത സുഹൃത്തുമായ ആര്യയാണ് നടിയുടെ ഈ രുപത്തെ കുറിച്ചുള്ള ആദ്യ സൂചനകള്‍ നല്‍കിയത്.

തിരുപതിക്ക് പുറപ്പെടും മുമ്പുതന്നെ കൃഷ്ണപ്രഭയുടെ ചിത്രം പങ്കുവച്ചുകൊണ്ട് നടി തിരിച്ചെത്തുക പുത്തന്‍ ലുക്കിലായിരിക്കുമെന്ന് ആര്യ പറഞ്ഞിരുന്നു. അപ്പോള്‍ മുതല്‍ എന്താണ് കാര്യം എന്ന് അന്വേഷിച്ചു തുടങ്ങിയ ആരാധകര്‍ സംഭവം പുറത്തായപ്പോള്‍ ശരിക്കും ഞെട്ടുകയായിരുന്നു. എന്തായാലും താരത്തിന്റെ പുതിയ ലുക്ക് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Top