സൈന നേവാളായി ശ്രദ്ധ കപൂര്‍; ചിത്രത്തിനു വേണ്ടി പ്രത്യേക ബാഡ്മിന്റന്‍ പരിശീലനവും

ബാഡ്മിന്റണ്‍ താരം സൈന നേവാളിന്റെ ജീവിതവും സിനിമയാകുന്നു. സൈന നേവാളായി എത്തുന്നത് യുവ താരം ശ്രദ്ധ കപൂറാണ്. അമോല്‍ ഗുപ്ത സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. വളരെയധികം ആകാംക്ഷയോടെയാണ് ഞാന്‍ ഈ സിനിമയെ കാണുന്നത്. രാജ്യത്തിന്റെ തന്നെ പ്രിയങ്കരിയും യൂത്ത് ഐക്കണുമാണ് സൈന. എന്റെ അഭിനയ ജീവിതത്തിലെ ചാലഞ്ചിങ്ങ് റോളാണിത്. സൈനയുടെയും കുടുബത്തിന്റെയും പിന്തുണ സിനിമയ്ക്ക ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രദ്ധ കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളാണ് ശ്രദ്ധ ഇതിനു വേണ്ടി നടത്തിയത്. സിനിമയക്ക് വേണ്ടി ബാഡ്മിന്റന്‍ പരിശീനവും ശ്രദ്ധ നടത്തുന്നുണ്ട്. സൈനയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ച്ചകളെ സത്യസന്ധമായി അവതരിപ്പിക്കുന്ന സിനിമയായിരിക്കും ഇതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ബോളിവുഡില്‍ ഏറെ തിരക്കുള്ള താരമാണ് ശ്രദ്ധ കപൂര്‍. തെലുങ്ക് നടന്‍ പ്രഭാസ് നായകനാവുന്ന സഹോ എന്ന ചിത്രത്തിലാണ് ശ്രദ്ധ ഇപ്പോള്‍ അഭിനയിക്കുന്നത്. തെലുങ്കിലും ഹിന്ദിയിലും ഒരേ സമയം ഇറങ്ങുന്ന ചിത്രമാണിത്.

Top