‘ഏഴ് പുരുഷന്മാരുമായി ഹോട്ടൽ റൂമിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ പിടിക്കപ്പെട്ടു’

ന്യൂഡൽഹി: ഒരു വ്യാജ വാർത്ത കൂടി സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ്. ഖത്തറിലെ രാജകുമാരിയെപ്പറ്റിയാണ് വ്യാജവാർത്ത പ്രചരിക്കുന്നത്. രാജകുമാരി ലണ്ടനിലെ ഒരു ഹോട്ടലിൽ വച്ച് ഏഴു പരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും അതിനിടെ പിടിക്കപ്പെട്ടുവെന്നുമുള്ള വാർത്തയുടെ പേപ്പർ ക്ലിപിംഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യൻ മാദ്ധ്യമമായ ‘ഡി.എൻ.എ’ ബ്രിട്ടീഷ് പത്രമായ ‘ഫിനാൻഷ്യൽ ടൈംസി’നെ ഉദ്ധരിച്ചുകൊണ്ട് ഏറെക്കാലം മുൻപ് നൽകിയ ഈ വാർത്ത വ്യാജമാണെന്ന വിവരമാണ് വസ്തുതാ പരിശോധനാ വെബ്സൈറ്റായ ‘ആൾട്ട് ന്യൂസ്’ നൽകുന്നത്. ‘ഓഡ്ക്രൈംസ്’ എന്ന് പേരുള്ള ഒരു വെബ്‌സൈറ്റിൽ നിന്നുമാണ് ഫിനാൻഷ്യൽ ടൈംസിന് ഈ വാർത്ത ലഭിച്ചതെന്നും അന്നുതന്നെ ബ്രിട്ടനിലെ നിരവധി മാദ്ധ്യമങ്ങൾ ഈ വാർത്ത വ്യാജമാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നതായും ‘ആൾട്ട് ന്യൂസ്’ വ്യക്തമാക്കുന്നു. വർഗീയ നിലപാടുകളുടെ പേരിൽ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടിയ വേളയിലാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.

മുൻപ് അറബ് സ്ത്രീകളെ പറ്റി അങ്ങേയറ്റം അപമാനകരമായ രീതിയിൽ ബി.ജെ.പി എം.പി തേജസ്വി സൂര്യ 2015ൽ ട്വീറ്റ് ചെയ്ത ഒരു കുറിപ്പ് അടുത്തിടെയാണ് വിവാദത്തിൽ പെട്ടത്. ശതാബ്ദങ്ങളായി 95 ശതമാനം അറബ് സ്ത്രീകളും ലൈംഗികസുഖം അനുഭവിക്കുന്നില്ലെന്നും അവർക്ക് കുട്ടികളുണ്ടാകുന്നത് പ്രണയം നിമിത്തമല്ലെന്നുമായിരുന്നു ബി.ജെ.പി എം.പിയുടെ കുറിപ്പ്. ഡിലീറ്റ് ചെയ്യപ്പെട്ട ഈ ട്വീറ്റ് അടുത്തിടെ വീണ്ടും വൈറലാകുകയും ട്വീറ്റിന്റെ സ്ക്രീൻഷോട്ടുമായി നിരവധി പേർ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.

Top