മാതാപിതാക്കളെ കൊന്നു കിണറ്റില്‍ മൂടി; മകന്‍ അറസ്റ്റില്‍

crime

പത്തനംതിട്ട: മകന്‍ മാതാപിതാക്കളെ കൊന്ന് കിണറ്റില്‍ മൂടി. പത്തനംതിട്ട ജില്ലയില്‍ പന്തളത്തിനടുത്ത് പെരുംന്പുളിക്കലിലാണ് നാടിനെ നടുക്കിയ സംഭവം. കാഞ്ഞിരമിളയില്‍ കെ.എം ജോണ്‍(70), ഭാര്യ ലീല(62) എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകന്‍ മാത്യു ജോണ്‍(33)നെ പോലീസ് കസ്റ്റ‍‍ഡിയില്‍ എടുത്തു. മാതാപിതാക്കളെ കാണാത്തതിനെ തുടര്‍ന്ന് അവര്‍ എവിടെ പോയിരിക്കുകയാണെന്ന് ബന്ധുക്കള്‍ പലതവണ മാത്യുവിനോട് ചോദിച്ചു. അപ്പോഴെല്ലാം അവര്‍ മറ്റൊരു വീട്ടില്‍ പോയിരിക്കുകയാണെന്നാണ് മാത്യു ഇവരോട് പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാഴാഴ്ച രാവിലെ വീടിനടുത്തുള്ള കിണര്‍ മൂടുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ കിണറ്റിലെ മണ്ണ് മാറ്റി നോക്കിയപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടത്.

Top