ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം; ഒരു മരണം; 3 പേര്‍ക്ക് പരിക്ക്; നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം. കുളു ജില്ലയിലെ കിയാസ്, നിയോലി ഗ്രാമങ്ങളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി ഹെഡ്ക്വാര്‍ട്ടര്‍) രാജേഷ് താക്കൂര്‍ പറഞ്ഞു. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി.

കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ നാല് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കെടുതിയില്‍ സംസ്ഥാനത്തിന് ഏകദേശം 8,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിമാചല്‍ പ്രദേശിലെ മഴ കെടുതിയില്‍ ഇതുവരെ 100-ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top